Court Verdict | 'വിവാഹം നടന്നത് ഇസ്ലാമിക നിയമങ്ങൾ പാലിക്കാതെ'; പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 7 വർഷം തടവ് ശിക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്‌ലാമാബാദ്: (KVARTHA) പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും പാകിസ്താൻ കോടതി ഏഴു വർഷം തടവ് ശിക്ഷ വിധിച്ചു. ഇമ്രാനെതിരായി ഒരാഴ്‌ചയ്‌ക്കുള്ളിലെ മൂന്നാമത്തെ ശിക്ഷാവിധിയാണിത്.

 Court Verdict | 'വിവാഹം നടന്നത് ഇസ്ലാമിക നിയമങ്ങൾ പാലിക്കാതെ'; പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 7 വർഷം തടവ് ശിക്ഷ

ബുഷ്‌റ ബീബിയുടെ ആദ്യ ഭർത്താവ് ഖവാർ മേനക ഇവരെ വിവാഹമോചനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഇമ്രാൻ ഖാനുമായി വിവാഹം നടന്നത്. രണ്ട് വിവാഹങ്ങൾക്കിടയിലുള്ള നിശ്ചിത ഇടവേള അഥവാ 'ഇദ്ദ:' എന്ന ഇസ്ലാമിക ആചാരം പാലിക്കാതെയാണ് വിവാഹം നടന്നതെന്ന് ആരോപിച്ച് ഫയൽ ചെയ്ത കേസിലാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. 

ഇതിനുപുറമെ, ഇമ്രാൻ ഖാനുമായി വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധമുണ്ടായിരുന്നെന്നും ബുഷ്റ ബീബിയുടെ മുൻ ഭർത്താവ് ആരോപിച്ചിരുന്നു, ഇത് സാധാരണയായി വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.  അഡിയാല ജയിലിൽ 14 മണിക്കൂർ നീണ്ട മാരത്തൺ വിചാരണ നടപടികളാണ് ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് കോടതി വാദം പൂർത്തിയാക്കിയത്.

ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇമ്രാൻ ഖാന് ലഭിക്കുന്ന മൂന്നാമത്തെ ശിക്ഷയാണിത്. സൈഫർ കേസിൽ 10 വർഷവും തോഷോഖാന കേസിൽ 14 വർഷവും തടവ്  ശിക്ഷ നേരത്തെ വിധിച്ചിരുന്നു.
Aster mims 04/11/2022

Keywords:  Imran Khan, Un-Lawful Marriage, Case, Jail, Islamabad, Pakistan, Prime Minster, Marriage, Court Verdict, Imran Khan, Wife Given 7-Year Jail Term in 'Un-Islamic' Marriage Case. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia