Imran Khan | 'തനിക്കുനേരെ നടന്ന അക്രമത്തിന് പിന്നില്‍ പാക് പ്രധാനമന്ത്രിയടക്കമുള്ള ഉന്നതര്‍', ഇത് ദൈവം തന്ന രണ്ടാം ജന്മമെന്നും ഇമ്രാന്‍ ഖാന്‍; 'യുവാവ് ഹീറോ', അക്രമിയെ കീഴ്‌പ്പെടുത്തിയ പ്രവര്‍ത്തകനെ അഭിനന്ദിച്ച് മുന്‍ഭാര്യ ജമൈമ ഗോള്‍ഡ് സ്മിത്

 


ഇസ്ലാമാബാദ്: (www.kvartha.com) റാലിക്കിടെ തനിക്കുനേരെ നടന്ന വെടിവെപ്പിന് പിന്നില്‍ പാക് പ്രധാനമന്ത്രിയടക്കമുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുമായി മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് പ്രധാനമന്ത്രി ശെഹ്ബാസ് ശെരീഫ്, ആഭ്യന്തര മന്ത്രി, മുതിര്‍ന്ന ഐ എസ് ഐ ജെനറല്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് തനിക്ക് നേരെ അക്രമി വെടിയുതിര്‍ത്തതെന്ന് ഇമ്രാന്‍ ഖാന്‍ കരുതുന്നതായി പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന്റെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

Imran Khan | 'തനിക്കുനേരെ നടന്ന അക്രമത്തിന് പിന്നില്‍ പാക് പ്രധാനമന്ത്രിയടക്കമുള്ള ഉന്നതര്‍', ഇത് ദൈവം തന്ന രണ്ടാം ജന്മമെന്നും ഇമ്രാന്‍ ഖാന്‍; 'യുവാവ് ഹീറോ', അക്രമിയെ കീഴ്‌പ്പെടുത്തിയ പ്രവര്‍ത്തകനെ അഭിനന്ദിച്ച് മുന്‍ഭാര്യ ജമൈമ ഗോള്‍ഡ് സ്മിത്

ഇതുസംബന്ധിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞതായും പാര്‍ടി നേതാക്കള്‍ അറിയിച്ചു. ഇത് ദൈവം തന്ന രണ്ടാം ജന്മമാണെന്നായിരുന്നു വെടിയേറ്റ ശേഷം ഇമ്രാന്റെ ആദ്യ പ്രതികരണം. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, ഇമ്രാനു നേരെ വെടിയുതിര്‍ത്ത അക്രമിയെ കീഴ്‌പ്പെടുത്തിയ പ്രവര്‍ത്തകനെ അഭിനന്ദിച്ച് മുന്‍ഭാര്യ ജമൈമ ഗോള്‍ഡ് സ്മിത് രംഗത്തെത്തി. യുവാവ് ഹീറോയാണെന്ന് ജമൈമ ട്വിറ്ററില്‍ കുറിച്ചു.

ഇമ്രാന്റെ പാര്‍ടിയായ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് നടത്തുന്ന സര്‍കാര്‍ വിരുദ്ധ ലോങ് മാര്‍ചിനെ വസീറാബാദില്‍വെച്ച് അഭിസംബോധന ചെയ്യുന്നതിനിടെയാണ് കഴിഞ്ഞദിവസം അദ്ദേഹത്തിനുനേരെ വെടിവെപ്പുണ്ടായത്. അക്രമിയെ ഉടന്‍തന്നെ കീഴ്‌പെടുത്തുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരുന്നു.

70കാരനായ ഇമ്രാന്റെ വലതു കാലിനാണ് പരിക്കേറ്റത്. അടുത്ത അനുയായിയടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ശേഷവും അനുയായികളെ അഭിവാദ്യം ചെയ്താണ് ഇമ്രാന്‍ ആശുപത്രിയിലേക്ക് പോയത്.

Keywords: Imran Khan names three suspects behind attack. Pak PM Shehbaz Sharif is one of them, Islamabad, News, Politics, Gun attack, Injured, Allegation, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia