കള്ളപ്പണ നിക്ഷേപം;മോഡിക്ക് ഇമ്രാന്‍ ഖാന്റെ പ്രശംസ

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com 07.11.2014) പ്രധാമന്ത്രി നരേന്ദ്രമോഡിക്ക് പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്റെ പ്രശംസ. വിദേശ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാനുള്ള മോഡിയുടെ ശ്രമങ്ങളെയാണ് ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചിരിക്കുന്നത്.

മോഡി വിശ്വസ്തനായ നേതാവെന്നാണ്  ഇമ്രാന്റെ വിശേഷണം. പാകിസ്ഥാനില്‍ ഇതേ ആവശ്യത്തിനു വേണ്ടി കാലങ്ങളായി പോരാടിവരികയാണ് ഇമ്രാന്‍ ഖാന്‍.  2013ലെ പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് ആഗസ്ത് 14 മുതല്‍ സമരം നടത്തിവരികയാണ് ഇമ്രാന്‍.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുമ്പോഴാണ് മോഡിയെ പ്രശംസിച്ചു കൊണ്ടുള്ള ഇമ്രാന്റെ കടന്നു വരവ് .

കള്ളപ്പണ നിക്ഷേപം;മോഡിക്ക് ഇമ്രാന്‍ ഖാന്റെ പ്രശംസ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അനധികൃതമായി കടത്തിയ 2 ലോഡ് കോഴികളെ പിടികൂടി
Keywords:  Imran Khan lauds Prime Minister Narendra Modi for anti-black money initiatives , Islamabad, Pakistan, Allegation, Strike, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia