Imran Khan Injured | പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലിക്കു നേരെ വെടിവയ്പ്; വലതുകാലിന് പരുക്കേറ്റു; തോക്കുധാരി അറസ്റ്റില്‍

ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലിക്കു നേരെ വെടിവയ്പ്. ആക്രമണത്തില്‍ ഇമ്രാന്റെ വലതുകാലിനു പരുക്കേറ്റു. അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാര്‍ച് നടത്തിയിരുന്നു. റാലിക്കിടെ പാകിസ്താനിലെ ഗുജ്ജറന്‍വാലയിലായിരുന്നു വെടിവയ്പ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

കണ്ടെയ്‌നറില്‍ സഞ്ചരിക്കുകയായിരുന്ന ഇമ്രാന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അപകടത്തിനുശേഷം ഇമ്രാന്‍ ഖാനെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്കു മാറ്റി. പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോയി. അനുയായികള്‍ ഉള്‍പെടെ പിടിഐ പാര്‍ടിയിലെ മറ്റു നേതാക്കള്‍ക്കും പരുക്കേറ്റു. വെടിവച്ച ആളെ അറസ്റ്റുചെയ്തതായും റിപോര്‍ടുണ്ട്.

Imran Khan Injured | പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലിക്കു നേരെ വെടിവയ്പ്; വലതുകാലിന് പരുക്കേറ്റു; തോക്കുധാരി അറസ്റ്റില്‍

Imran Khan Injured | പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലിക്കു നേരെ വെടിവയ്പ്; വലതുകാലിന് പരുക്കേറ്റു; തോക്കുധാരി അറസ്റ്റില്‍

Keywords: Imran Khan Injured After Firing At His Rally, Gunman Arrested, Islamabad, News, Gun attack, Arrested, Rally, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia