Scholarships | ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 4.11 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ലണ്ടനിലെ കോളജ്

 


ലണ്ടന്‍: (www.kvartha.com) ലണ്ടനിലെ ഇംപീരിയല്‍ കോളജ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ഇംപീരിയല്‍ കോളജ് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. കോളേജില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 400,000 പൗണ്ടിന്റെ (ഏകദേശം 4.11 കോടി രൂപ) സ്‌കോളര്‍ഷിപ്പാണ് മാനജ്മെന്റ് പ്രഖ്യാപിച്ചത്. അതില്‍ 50 ശതമാനം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
    
Scholarships | ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 4.11 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് ലണ്ടനിലെ കോളജ്

യുകെയിലെ പൊതു ഗവേഷണ സര്‍വകലാശാലയാണ് ഇംപീരിയല്‍ കോളജ് ലണ്ടന്‍. സര്‍വകലാശാലകള്‍ക്കിടയില്‍ ഗവേഷണം, പരിസ്ഥിതി ഗവേഷണം തുടങ്ങിയവയില്‍ കോളജ് യുകെയില്‍ ഒന്നാം സ്ഥാനത്താണ്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന അവയവങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ ലോകമെമ്പാടുമുള്ള 100-ലധികം വ്യത്യസ്ത സ്ഥാപനങ്ങളിലെ ഗവേഷണ പദ്ധതികളില്‍ ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ഇംപീരിയല്‍ വിദ്യാര്‍ഥികള്‍ 300-ലധികം ഇന്ത്യന്‍ സ്ഥാപനങ്ങളിലെ പങ്കാളികളുമായി സഹകരിച്ച് 1,200-ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂര്‍, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവ ഗവേഷണ പങ്കാളികളില്‍ ഉള്‍പ്പെടുന്നു.

Keywords: Imperial College London, Scholarships, Foreign Education, Students News, Education, Educational News, Scholarships News, Indian Students, Imperial College London Announces Scholarships Worth £ 400,000 For Indian Students.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia