7 അടി 8.33 ഇഞ്ച് ഉയരവുമായി 27-ാം വയസില്‍ ഗിനസ് റെകോഡില്‍ കയറിപ്പറ്റി; അമേരികയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി 38-ാം വയസില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
Aug 24, 2021, 13:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com 24.08.2021) 27-ാം വയസില്‍ ഗിനസ് റെകോഡില്‍ കയറിപ്പറ്റിയ അമേരികയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോര്‍ വോവ്‌കോവിന്‍സ്‌കി അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വെള്ളിയാഴ്ച റോചസ്റ്ററിലെ മയോക്ലിനികില്‍ വച്ചാണ് അന്തരിച്ചത്. ഇഗോറിനെ പിറ്റിയൂടറി ഗിഗാന്റിസം എന്ന അവസ്ഥ വര്‍ഷങ്ങളായി അലട്ടിയിരുന്നു.
ഉക്രൈന്‍ സ്വദേശികളാണ് ഇഗോറിന്റെ കുടുംബം. അദ്ദേഹത്തിന്റെ മാതാവും മയോ ക്ലിനികിലെ ഐ സി യു നഴ്‌സുമായ സ്വെറ്റ്‌ലാന വോവ്‌കോവിന്‍സ്‌ക മരണം ഫേസ്ബുകിലൂടെ സ്ഥിരീകരിച്ചു. 27-ാം വയസില്‍ അമേരികയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിനസ് റെകോഡിന് അര്‍ഹനായി. 7 അടി 8.33 ഇഞ്ചാണ് (രണ്ട് മീറ്റര്‍ 34.5 സെന്റിമീറ്റര്‍) ഉയരം.
ലോകത്തിലെ ഏറ്റവും വലിയ ഒബാമ ആരാധകന്‍' എന്ന് ആലേഖനം ചെയ്ത ടീ ഷര്‍ട് ധരിച്ച് 2013ലെ തെരഞ്ഞെടുപ്പ് റാലിക്കെത്തിയത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ശ്രദ്ധിച്ചതോടെയാണ് ഇഗോര്‍ പ്രശസ്തനായത്.
1989ല്‍ ഇഗോര്‍ ഉക്രെയ്‌നില്‍ നിന്ന് മിനസോടയിലെ റോചസ്റ്ററിലേക്ക് വൈദ്യചികിത്സ തേടിയാണ് കുടുംബത്തോടൊപ്പം യു എസില്‍ എത്തിയത്. പിറ്റിയൂടറി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന് വളര്‍ച്ച ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ് ഇഗോറിന് ഉയരം വര്‍ധിക്കാന്‍ ഇടയാക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

