കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ക്വാറന്റീനില്‍

 




വാഷിങ്ടണ്‍: (www.kvartha.com 02.11.2020) കോവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പര്‍ക്കത്തില്‍ വന്നതായി റിപോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. തുടര്‍ന്ന് അദ്ദേഹം ക്വാറന്റീനില്‍ പോയി. എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളില്‍ താന്‍ ക്വാറന്റീനിലായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ക്വാറന്റീനില്‍


നാമെല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നമ്മള്‍ കോവിഡ് 19 വ്യാപനത്തിന്റെ ശൃംഖലകള്‍ തകര്‍ക്കുകയും വൈറസിനെ അടിച്ചമര്‍ത്തുകയും അതു വഴി ആരോഗ്യ സംവിധാനങ്ങളെ സംരക്ഷിക്കുകയും ചെയ്യേണ്ടതെന്നും ടെഡ്രോസ് ട്വീറ്റ് ചെയ്തു. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് വീട്ടിലിലിരുന്ന് ജോലി ചെയ്യുമെന്നാണ് ടെഡ്രോസ് ട്വീറ്റ് ചെയ്തത്.

Keywords:  News, World, Washington, Health, COVID-19, WHO, World Health Organisation, Social Network, 'Identified As Contact Of Someone Covid+': WHO Chief Self-Isolates
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia