SWISS-TOWER 24/07/2023

Crown | നൂറ്റാണ്ടുകള്‍ പഴക്കമുള്ള 444 രത്‌നങ്ങള്‍; ചാള്‍സ് മൂന്നാമന്റെ കീരീടധാരണത്തിന് വിഖ്യാതമായ സെന്റ് എഡ്വേഡ്‌സ് കിരീടം

 




ലന്‍ഡന്‍: (www.kvartha.com) ബ്രിടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്റെ കീരീടധാരണം ചെയ്യപ്പെടുമ്പോള്‍ വിഖ്യാതമായ സെന്റ് എഡ്വേഡ്‌സ് കിരീടമാണ് ഉപയോഗിക്കുക. അടുത്തവര്‍ഷം മേയ് ആറിനാണ് കീരീടധാരണം നടക്കുക. 22 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച കിരീടത്തില്‍ 444 രത്‌നങ്ങളുണ്ട്. 12 പവിഴങ്ങള്‍, 7 വൈഡൂര്യങ്ങള്‍, 6 മരതകങ്ങള്‍, 37 പുഷ്യരാഗങ്ങള്‍, ഒരു മാണിക്യം തുടങ്ങിയവ ഉള്‍പെടും. 
Aster mims 04/11/2022

ബ്രിടിഷ് രാജ ആഭരണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നതാണ് ഈ കിരീടം. നിലവില്‍ അത് സൂക്ഷിക്കുന്ന ടവര്‍ ഓഫ് ലന്‍ഡന്‍ കോട്ടയില്‍ നിന്ന് മാറ്റി. ചാള്‍സിന്റെ ശിരസ്സിനനുസരിച്ച് ഇതിന്റെ വലുപ്പത്തില്‍ മാറ്റം വരുത്താനുള്ള ജോലി ഉടന്‍ തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.

Crown | നൂറ്റാണ്ടുകള്‍ പഴക്കമുള്ള 444 രത്‌നങ്ങള്‍; ചാള്‍സ് മൂന്നാമന്റെ കീരീടധാരണത്തിന് വിഖ്യാതമായ സെന്റ് എഡ്വേഡ്‌സ് കിരീടം


ചാള്‍സ് രണ്ടാമന്റെ കിരീടധാരണത്തിനുശേഷം രണ്ടു നൂറ്റാണ്ടിലധികം ഉപയോഗിക്കാതിരുന്ന സെന്റ് എഡ്വേഡ്‌സ് കിരീടം 1911ല്‍ ജോര്‍ജ് അഞ്ചാമന്റെ കിരീടധാരണത്തിലാണ് പിന്നീട് ഉപയോഗിച്ചത്. 1953ല്‍ കിരീടധാരണവേളയില്‍ എലിസബത് രാജ്ഞി ശിരസ്സില്‍ വച്ചതും ഇതേ കിരീടമാണ്.

Crown | നൂറ്റാണ്ടുകള്‍ പഴക്കമുള്ള 444 രത്‌നങ്ങള്‍; ചാള്‍സ് മൂന്നാമന്റെ കീരീടധാരണത്തിന് വിഖ്യാതമായ സെന്റ് എഡ്വേഡ്‌സ് കിരീടം


1661ല്‍ ചാള്‍സ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ഈ കിരീടം ആദ്യമായി ഉപയോഗിച്ചത്. അതിന് മുന്‍പുള്ള രാജാക്കാന്‍മാരും രാജ്ഞിമാരും മെഡീവല്‍ ക്രൗന്‍ ആണ് കിരീടധാരണത്തിന് വച്ചിരുന്നത്. എന്നാല്‍ ബ്രിടിഷ് ആഭ്യന്തര യുദ്ധത്തിനുശേഷം 1649ല്‍ അധികാരത്തില്‍ വന്ന ഒലിവര്‍ ക്രോംവെലിന്റെ പാര്‍ലമെന്ററി സമിതി രാജമേധാവിത്വം നിരോധിക്കുകയും ഈ കിരീടം ഉരുക്കി നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ചാള്‍സ് രണ്ടാമനിലൂടെയാണ് ബ്രിടനില്‍ രാജപദവി തിരികെയെത്തിയത്.

Keywords: News,World,international,London,King,Britain,Top-Headlines, Iconic St. Edward's Crown moved out of tower ahead of coronation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia