World Cup | മൊബൈൽ ഫോണിൽ സൗജന്യമായി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാം; ടിവിയിലും റേഡിയോയിലും ആസ്വദിക്കാം; ഇതാ വഴികൾ
Oct 5, 2023, 10:03 IST
ന്യൂഡെൽഹി: (KVARTHA) ഇനി ക്രിക്കറ്റ് ആവേശത്തിന്റെ നാളുകൾ. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് വ്യാഴാഴ്ച തുടക്കമാവും. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം. വീട്ടിലിരുന്നോ മറ്റോ എല്ലാ ലോകകപ്പ് മത്സരങ്ങളും സൗജന്യമായി ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും വഴിയുണ്ട്.
ടിവിയിൽ കാണാൻ
ഇത്തവണ, ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം സ്റ്റാർ സ്‌പോർട്‌സ് സ്വന്തമാക്കിയിട്ടുണ്ട്, അതിനാൽ നിങ്ങൾക്ക് സ്റ്റാർ സ്‌പോർട്‌സിന്റെ എല്ലാ ചാനലുകളിലും വിവിധ ഭാഷകളിൽ മത്സരം തത്സമയം കാണാൻ കഴിയും (സ്റ്റാർ സ്‌പോർട്‌സ് 1, സ്റ്റാർ സ്‌പോർട്‌സ് 2, സ്റ്റാർ സ്‌പോർട്‌സ് എച്ച്‌ഡി, സ്റ്റാർ സ്‌പോർട്‌സ് ഹിന്ദി, സ്റ്റാർ സ്‌പോർട്‌സ് മറാത്തി തുടങ്ങിയവ).
എങ്ങനെ മൊബൈൽ ഫോണിൽ കാണാം?
വീട്ടിലായാലും പുറത്തായാലും ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിംഗ് കാണണമെങ്കിൽ, ഫോണിൽ 'Disney Plus Hotstar' ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ എല്ലാ ലോകകപ്പ് മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗ് നിങ്ങൾക്ക് കാണാൻ കഴിയും. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ വാങ്ങേണ്ടതില്ല എന്നതാണ് പ്രത്യേകത. മൊബൈൽ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്‌ത് സ്‌പോർട്‌സ് വിഭാഗത്തിലേക്ക് പോയാൽ മതി. അവിടെ നിങ്ങൾക്ക് ഒരു രൂപ പോലും ചിലവില്ലാതെ എല്ലാ ലോകകപ്പ് മത്സരങ്ങളും തികച്ചും സൗജന്യമായി കാണാനാകും.
റേഡിയോയിൽ കമന്ററി
ലോകകപ്പ് മത്സരങ്ങളുടെ കമന്ററി റേഡിയോയിൽ കേൾക്കണമെങ്കിൽ ഓൾ ഇന്ത്യ റേഡിയോയുടെ ഡിജിറ്റൽ ചാനലായ ഇന്ത്യ: പ്രസാർ ഭാരതിയിലേക്ക് പോകുക. ഇതുകൂടാതെ, ഐസിസിയുടെ ഔദ്യോഗിക ഡിജിറ്റൽ ഓഡിയോ പങ്കാളിയായ ഡിജിറ്റൽ 2 സ്‌പോർട്‌സിലും ലോകകപ്പ് മത്സരങ്ങളുടെ കമന്ററി കേൾക്കാൻ കഴിയും.
Keywords: News, National, New National, Cricket, ICC, World Cup, Sports, ICC World Cup: Here's how you can watch World Cup live in India.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.