ICC | ക്രിക്കറ്റ് ലോകകപ്പിൽ ഐസിസി പണം വാരും; ഇത്രയും തുക സ്പോൺസർഷിപ്പിൽ നിന്ന് മാത്രം ലഭിക്കും!

 


ന്യൂഡെൽഹി: (KVARTHA) ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. മുൻ പതിപ്പിലെ ഫൈനലിസ്റ്റ് ടീമുകളായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ഗംഭീരമായ മത്സരത്തോടെയാണ് ക്രിക്കറ്റിന്റെ ഈ മഹോത്സവം വ്യാഴാഴ്ച (ഒക്ടോബർ അഞ്ച്) ആരംഭിക്കുന്നത്. രാജ്യത്തെ 10 വിവിധ നഗരങ്ങളിലായി 10 ടീമുകൾ തമ്മിൽ ഒന്നര മാസത്തോളം ആകെ 48 മത്സരങ്ങൾ നടക്കും.

ICC | ക്രിക്കറ്റ് ലോകകപ്പിൽ ഐസിസി പണം വാരും; ഇത്രയും തുക സ്പോൺസർഷിപ്പിൽ നിന്ന് മാത്രം ലഭിക്കും!

അതേസമയം, വിദഗ്ധരുടെ അഭിപ്രായത്തിൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ICC) 12-15 കോടി ഡോളർ (ഏകദേശം 999 കോടി രൂപ മുതൽ 1248 കോടി രൂപ വരെ) സ്‌പോൺസർഷിപ്പ് രൂപത്തിൽ മാത്രം ലഭിക്കും. 2023ലെ ഏകദിന ലോകകപ്പിനായി ഐസിസിക്ക് മൊത്തം 20 സ്പോൺസർമാരും പങ്കാളികളുമുണ്ട്. ഇതിൽ ആറ് ആഗോള പങ്കാളികളാണ്, അവർ ഈ സ്പോൺസർ തുകയായി 80 ലക്ഷം മുതൽ ഒരു കോടി ഡോളർ വരെ നൽകും. ഈ ആഗോള പങ്കാളികളിൽ എം ആർ എഫ് ടയേഴ്സ്, ബുക്കിംഗ് ഡോട്ട് കോം, ഇൻഡസ്ഇൻഡ് ബാങ്ക്, മാസ്റ്റർകാർഡ്, അരാംകോ, എമിറേറ്റ്സ് എന്നിവ ഉൾപ്പെടുന്നു.

നേരത്തെ, ബൈജൂസും ഭാരത് പേയും ഈ ആറ് ആഗോള പങ്കാളികളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇരു കമ്പനികളും ഐസിസി സ്പോൺസർഷിപ്പ് അവസാനിപ്പിച്ചു. ബൈജുവും ഭാരത് പേയും പുറത്തായതിന് ശേഷം, ഇൻഡസ്ഇൻഡും മാസ്റ്റർകാർഡും ആഗോള പങ്കാളികളായി ഐസിസിയിൽ ചേർന്നു.

കൂടാതെ, എട്ട് ഔദ്യോഗിക പങ്കാളികളുമായി 60-80 ലക്ഷം ഡോളറിന് കരാർ ഉണ്ടാക്കിയതായി വിദഗ്ധർ കൂട്ടിച്ചേർത്തു. ബിരാ91, പോളിക്യാബ്, തംസ്-അപ്പ്, അപ്സ്റ്റോക്സ്, നിസാൻ, നിയം, ഓപ്പോ, ഡിപി വേൾഡ്
തുടങ്ങിയ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. ഒപ്പം, റോയൽ സ്റ്റാഗ്, ഡ്രീം11, ജേക്കബ്സ് ക്രീക്ക്, നിയർ ഫൗണ്ടേഷൻ, ഫാൻ ക്രേസ്, ടൈക്ക തുടങ്ങിയ കാറ്റഗറി പാർട്ണർമാരുമുണ്ട്, അവ മൂന്ന് മുതൽ നാല് ദശലക്ഷം ഡോളർ വരെ നൽകും.

Keywords: News, National, New Delhi, Cricket, ICC, World Cup, Sports, ICC may earn up to $150 million in World Cup sponsorship fee.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia