Sundar Pichai | ഇന്‍ഡ്യ തന്റെ ഭാഗം, എവിടെപോയാലും സ്വത്വം കൂടെക്കൊണ്ടുപോകുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിചൈ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ് ടന്‍: (www.kvartha.com) ഇന്‍ഡ്യ തന്റെ ഭാഗമാണെന്നും താന്‍ എവിടെപോയാലും ഇന്‍ഡ്യന്‍ സ്വത്വം കൂടെക്കൊണ്ടുപോകുമെന്നും ഗൂഗിള്‍ -ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിചൈ. യുഎസിലെ ഇന്‍ഡ്യന്‍ സ്ഥാനപതിയില്‍ നിന്ന് പത്മഭൂഷന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 17 പത്മ അവാര്‍ഡ് ജേതാക്കളില്‍ ഒരാളായിരുന്നു പിചൈ.

വ്യാപാര വ്യവസായ മേഖലയില്‍ 2022ലെ പത്മഭൂഷന്‍ അവാര്‍ഡാണ് സുന്ദര്‍ പിചൈക്ക് ലഭിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പിചൈ ഇന്‍ഡ്യയുടെ മൂന്നാമത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ സ്വീകരിച്ചത്.

Sundar Pichai | ഇന്‍ഡ്യ തന്റെ ഭാഗം, എവിടെപോയാലും സ്വത്വം കൂടെക്കൊണ്ടുപോകുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിചൈ


ഈ അതുല്യ ബഹുമതി നല്‍കി ആദരിച്ചതിന് ഞാന്‍ ഇന്‍ഡ്യന്‍ സര്‍കാരിനോടും ജനങ്ങളോടും നന്ദിയുള്ളവനാണ്. എന്നെ രൂപപ്പെടുത്തിയ രാജ്യത്തു നിന്ന് ഇത്തരത്തിലൊരു ബഹുമതി ലഭിക്കുക എന്നത് അഭിമാനകരമാണെന്ന് യുഎസിലെ ഇന്‍ഡ്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധുവില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു.

പഠിക്കാനും അറിവുനേടാനും പ്രോത്സാഹിപ്പിക്കുന്ന കുടുംബത്തില്‍ ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. എന്റെ താത്പര്യങ്ങള്‍ കണ്ടെത്താനുള്ള അവസരങ്ങള്‍ ഉറപ്പുവരുത്താനായി ഒരുപാട് ത്യാഗം സഹിച്ച രക്ഷിതാക്കളെ ലഭിച്ചതിലും ഞാന്‍ ഭാഗ്യവാനാണെന്നും പിചൈ പറഞ്ഞു.

Keywords: 'I Carry India With Me Wherever I Go': Google CEO Sundar Pichai, Washington, News, Family, Award, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script