'20 മിനുട്ട് ഇടവേള തന്നാല്‍ ആഹാരം കഴിച്ചുവരാം എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല, ഒരു ഗ്ലാസ് വെള്ളം പോലും കിട്ടിയില്ല, ആകെ ക്ഷീണിതയായിരുന്നു'; വിവാഹത്തിന് എടുത്ത ഫോടോകള്‍ ഡിലീറ്റ് ചെയ്ത് ഫോടോഗ്രാഫറുടെ മുട്ടന്‍ പണി
Oct 3, 2021, 08:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com 03.10.2021) ജോലിക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് വിവാഹത്തിന് എടുത്ത ഫോടോകള്‍ ഡിലീറ്റ് ചെയ്ത് വനിത ഫോടോഗ്രാഫറുടെ പ്രതികാരം. അമേരികന്‍ ഓണ്‍ലൈന്‍ ചര്‍ച്ച പ്ലാറ്റ്‌ഫോമായ റെഡിറ്റിലാണ് ഫോടോഗ്രാഫറായ യുവതി പേര് വെളിപ്പെടുത്താതെ തന്റെ അനുഭവം പങ്കുവച്ചത്.
നായയെ വളര്‍ത്തുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന യുവതി, ചില സമയങ്ങളില്‍ അവയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ട്. ഈ മനോഹര ചിത്രങ്ങള്‍ കണ്ടതോടെ വിവാഹ ചിലവ് കുറയ്ക്കാന്‍ സുഹൃത്ത് അവരുടെ വിവാഹഫോടോകള്‍ എടുക്കാനായി യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
വിവാഹ ഫോടോഗ്രാഫിയില്‍ താന്‍ പരിചിതയല്ലെന്ന് പറഞ്ഞിട്ടും സുഹൃത്ത് വിട്ടില്ല. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി ഈ ദൗത്യം യുവതി ഏറ്റെടുത്തു. എന്നാല്‍ വിവാഹത്തിനെത്തിയ യുവതി ശരിക്കും കുടുങ്ങി. ഏത് സമയത്ത് ഭക്ഷണം കഴിക്കണമെന്നോ, എപ്പോള്‍ ഭക്ഷണം കിട്ടുമെന്നോ, ആര് തരുമെന്നോ അറിയാതെ കുഴപ്പത്തിലാവുകയായിരുന്നു.
വിവാഹ ദിവസം വധുവിനൊപ്പം വിവിധ സ്ഥലങ്ങളില്‍ പോയി രാവിലെ മുതല്‍ ഔട്‌ഡോര്‍ ഷൂടിലായിരുന്നു യുവതി. രാവിലെ 11 മണിക്ക് തുടങ്ങിയ വിവാഹ പരിപാടികള്‍ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്. സത്കാരത്തിന്റെ സമയത്ത് വൈകുന്നരം അഞ്ച് മണിയോടെ ചടങ്ങില്‍ ഭക്ഷണം വിളമ്പി തുടങ്ങി.
ഒടുവില്‍ സല്‍കാര സമയത്താണ് സംഭവം കയ്യില്‍നിന്ന് പോയത്. വിവാഹഫോടോകള്‍ എടുക്കേണ്ടതിനാല്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഞാന്‍ ആകെ ക്ഷീണിതയായിരുന്നു. മാത്രമല്ല, വിവാഹ വേദിയില്‍ സഹിക്കാന്‍ കഴിയാത്ത ചൂടായിരുന്നു. എസിയും ഉണ്ടായിരുന്നില്ല. ഇതോടെ ആകെ നിരാശയിലായതായി യുവതി പറയുന്നു.
20 മിനുട്ട് ഇടവേള തന്നാല്‍ താന്‍ ആഹാരം കഴിച്ചുവരാം എന്ന് വരനോട് പറഞ്ഞു, അയാള്‍ അതിന് സമ്മതിച്ചില്ല. ഒരു ഗ്ലാസ് വെള്ളം പോലും കിട്ടിയില്ല, എന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി വെള്ളവും തീര്‍ന്നു പോയിരുന്നു. എന്നിട്ടും ജോലി തുടരാന്‍ അവര്‍ നിര്‍ബന്ധിച്ചു. പ്രതിഫലം തരില്ലെന്ന് പറഞ്ഞു.
ഇതോടെ ക്ഷീണവും വിശപ്പും സഹിക്കാതെ വരന്റെ മുന്നില്‍ നിന്നും ഫോടോകള്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞ് ഞാന്‍ ഇറങ്ങിവന്നുവെന്ന് യുവതി റെഡിറ്റില്‍ കുറിച്ചു. സംഭവം വലിയ വാരത്തയായതോടെ നിരവധിപേരാണ് ഈ യുവ വനിത ഫോടോഗ്രാഫര്‍ക്ക് പിന്തുണ നല്‍കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

