അഭയാര്‍ത്ഥികളായ പിതാവിനെയും കുട്ടിയേയും തൊഴിച്ചു വീഴ്ത്തുന്ന കാമറാവുമണിന്റെ ദൃശ്യം വൈറല്‍

 


ബുഡാപെസ്റ്റ്: (www.kvartha.com 09.09.2015) അഭയാര്‍ത്ഥികളായ പിതാവിനെയും കുട്ടിയേയും തൊഴിച്ചു വീഴ്ത്തുന്ന കാമറാവുമണിന്റെ ദൃശ്യം വൈറലാകുന്നു. അഭയാര്‍ത്ഥികളോട് കര്‍ക്കശ നിലപാട് തുടരുന്ന ഹംഗറിയിലെ റോസ്‌കെയില്‍ ആണ് സംഭവം. അഭയാര്‍ത്ഥികളെ വിരട്ടിയോടിക്കാന്‍ ഹംഗറി പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹംഗറിയില്‍ വന്‍ പോലീസ് സേനതന്നെ അഭയാര്‍ത്ഥികളെ തുരത്താന്‍ രംഗത്തെത്തിയിട്ടുണ്ട്.

പോലീസിനെ കണ്ട് പേടിച്ച് പിതാവിന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞുമായി ഓടുന്നതിനിടെ ഇരുവരേയും കയ്യില്‍ ക്യാമറയുമായി ദൂരെനിന്നിരുന്ന  യുവതി കാലു നീട്ടി വെച്ച് തൊഴിച്ച് വീഴ്ത്തുകയായിരുന്നു. അടിയില്‍ ഇരുവരും കമിഴ്ന്നടിച്ചു വീഴുന്നത് ചുറ്റും കൂടി നിന്ന ക്യാമറകള്‍ ഒപ്പിയെടുത്തപ്പോള്‍ അത് ലോകശ്രദ്ധ ആകര്‍ഷിച്ചു. എന്‍1 ടി വി പ്രവര്‍ത്തകയായ പെട്ര ലാസ് ലോ എന്ന യുവതിയാണ്  പിതാവിനോടും കുഞ്ഞിനോടും ഈ ക്രൂരത കാട്ടിയത്.

വിഡിയോ പുറത്തുവന്നതോടെ പെട്രയുടെ ക്രൂരതയ്ക്ക് നേരെ ലോകജനതയുടെ പ്രതിഷേധം ഇരമ്പി. ഇതോടെ പെട്രയെ   അധികൃതര്‍ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തങ്ങളുടെ ജീവനക്കാരിയുടെ ഈ ക്രൂരകൃത്യം അംഗീകരിക്കാനാവില്ലെന്ന് എന്‍1 ടി വി എഡിറ്റര്‍ ഇന്‍ ചീഫ് സാബോള്‍സ് കിസ്‌ബെര്‍ക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചു. ഹംഗറിയിലെ തീവ്ര വലതുപക്ഷക്കാരായ ജോബിക് പാര്‍ട്ടിയുടെ ഇന്റര്‍നെറ്റ് അധിഷ്ഠിത ടി വി സ്‌റ്റേഷന്‍ പെട്രയുടെ തൊഴില്‍ കരാര്‍ ഉടനടി റദ്ദാക്കുമെന്നും  അറിയിച്ചിട്ടുണ്ട്.

തുര്‍ക്കി വഴി എത്തുന്ന അഭയാര്‍ഥികള്‍ സെര്‍ബിയന്‍ അതിര്‍ത്തി കടന്ന് എത്തുന്ന ഇടത്താവളമാണ് ഹംഗറി. ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായിട്ടും ഹംഗറി പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അഭയാര്‍ഥികളെ തടയുകയാണ്. കഴിഞ്ഞ ദിവസം അഭയാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് കുരുമുളക് സ്‌പ്രേ അടക്കമുള്ളവ പ്രയോഗിച്ചിരുന്നു. ഗ്രീസിലേക്കും ജര്‍മനിയിലേക്കുമുള്ള യാത്ര ലക്ഷ്യമിട്ട് എത്തുന്ന ബുഡാപെസ്റ്റ് റെയില്‍വെ സ്‌റ്റേഷനും അധികൃതര്‍ അഭയാര്‍ഥികള്‍ക്കു മുന്നില്‍ പലതവണ കൊട്ടിയടച്ചിരുന്നു.

അഭയാര്‍ത്ഥികളായ പിതാവിനെയും കുട്ടിയേയും തൊഴിച്ചു വീഴ്ത്തുന്ന കാമറാവുമണിന്റെ ദൃശ്യം വൈറല്‍



Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍

Keywords:  Hungarian nationalist TV camera operator filmed kicking refugee children, Police, Channel, Railway, World.


അഭയാര്‍ത്ഥികളായ പിതാവിനെയും കുട്ടിയേയും തൊഴിച്ചു വീഴ്ത്തുന്ന കാമറാവുമണിന്റെ ദൃശ്യം വൈറല്‍Read: http://goo.gl/ujX8Qs
Posted by Kvartha World News on Wednesday, September 9, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia