കാട്ടുതീ: ഗ്രീസില്‍ നൂറുകണക്കിന് വീടുകള്‍ കത്തി നശിച്ചു, ആയിരകണക്കിന് ജനങ്ങളെ ഒഴിപ്പിച്ചു; തുര്‍കിക്ക് ആശ്വാസമായി മഴ
Aug 8, 2021, 18:20 IST
ആതന്‍സ്: (www.kvartha.com 08.08.2021) ഗ്രീസില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച് നൂറുകണക്കിന് വീടുകള്‍ കത്തി നശിച്ചു. ആയിരക്കണക്കിന് ആളുകളെ അഗ്‌നിശമന സേന പ്രദേശത്തു നിന്നും മാറ്റിപാര്‍പിച്ചു. ഗ്രീസിന്റെ തലസ്ഥനമായ ആതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെ കാട്ടുതീ കൂടുതല്‍ ബാധിക്കാതിരിക്കാനായി അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.
15000 ല്‍ ഏറെ അഗ്‌നിശമന സേനാംഗങ്ങള്‍ 15 ഓളം വിമാനങ്ങളുടെ സഹായത്തോടെയാണ് കാട്ടുതീയെ നേരിടുന്നത്. യുകെ, ഫ്രാന്‍സ്, യുഎസ് ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.
കാട്ടുതീ അണയ്ക്കുന്നതിന് അയല്‍ രാജ്യങ്ങളുടെ സഹായം ലഭിച്ചതായി അഗ്‌നിശമന സേന അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആതന്‍സില്‍ ശക്തമായ കാറ്റും ചൂടും ഉള്ളതിനാല്‍ കാട്ടു തീ പിടിച്ചു നിര്‍ത്താനായിട്ടില്ല.
ആതന്‍സിന്റെ വടക്കുഭാഗത്തുള്ള പെഫ്‌കോഫൈറ്റോയില്‍ വലിയ തോതിലുള്ള തീപിടുത്തമാണ് ഉണ്ടായത്. രാജ്യത്തെ വിവിധയിടങ്ങളില്‍ തീപിടുത്തം റിപോര്‍ട് ചെയ്തതിനാല്‍ ആറ് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തിയില്‍ നിന്നും തുര്‍കിയിലേക്ക് തീ പടരുമെന്ന ആശങ്കയഉണ്ടായിരുന്നുവെങ്കിലും പ്രദേശത്ത് നത്ത മഴ പെയ്തതോടെ കാട്ടു തീ വ്യാപിക്കുന്നത് തടയാനായത് ആശ്വാസമായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.