Artificial intelligence | 'ലോകം കൃത്രിമബുദ്ധി പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയില്ലെങ്കില്‍ മനുഷ്യരാശി അപകടത്തിലാകും', മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ 1,000 വിദഗ്ധര്‍

 


വാഷിംഗ്ടണ്‍: (www.kvartha.com) ലോകം കൃത്രിമബുദ്ധി (Artificial intelligence) പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയില്ലെങ്കില്‍ മനുഷ്യരാശി അപകടത്തിലാകുമെന്ന് ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ 1,000 വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തിടെ ഓപ്പണ്‍എഐ (OpenAI) വികസിപ്പിച്ചെടുത്ത ജിപിടി-4 (GPT-4) ആണ് ഇപ്പോള്‍ പൊതുവായി ലഭ്യമായ ഏറ്റവും നൂതനമായ കൃത്രിമബുദ്ധി സംവിധാനം. അതിനേക്കാളും ശക്തമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് ആറ് മാസം താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ഇലോണ്‍ മസ്‌ക്, ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക് എന്നിവരുള്‍പ്പെടെയുള്ള അക്കാദമിക് വിദഗ്ധരും സാങ്കേതിക രംഗത്തെ പ്രമുഖരും ഒപ്പിട്ട തുറന്ന കത്തില്‍ പറയുന്നു.
               
Artificial intelligence | 'ലോകം കൃത്രിമബുദ്ധി പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയില്ലെങ്കില്‍ മനുഷ്യരാശി അപകടത്തിലാകും', മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ 1,000 വിദഗ്ധര്‍

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കത്ത് പുറത്തിറക്കിയത്. എഐയുടെ നല്ല സാധ്യതകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ പുതിയ മോഡലുകള്‍ പരിശീലിപ്പിക്കുന്നത് തുടരുകയാണെങ്കില്‍, ലോകം കൂടുതല്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തെ അഭിമുഖീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

പൊതുവെ എഐ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുക എന്നല്ല, പുതിയ മോഡലുകളുടെയും കഴിവുകളുടെയും വികസനം നിര്‍ത്തുക എന്നാണ് പറയുന്നത്. പകരം, ആ ഗവേഷണം ഇന്നത്തെ ശക്തമായ, അത്യാധുനിക സംവിധാനങ്ങളെ കൂടുതല്‍ കൃത്യവും സുരക്ഷിതവും സുതാര്യവും ശക്തവും വിശ്വസ്തവുമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. ഒപ്പിട്ടവരില്‍ സ്റ്റെബിലിറ്റി എഐ സിഇഒ ഇമാദ് മോസ്റ്റാക്ക്, ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഡീപ് മൈന്‍ഡിലെ ഗവേഷകര്‍, യോഷുവ ബെന്‍ജിയോ, സ്റ്റുവര്‍ട്ട് റസ്സല്‍ എന്നിവരും ഉള്‍പെടുന്നു.

Keywords:  News, World, Top-Headlines, Technology, Human, Washington, Report, Business, Business Man, Elon Musk, Artificial Intelligence, Humanity is in danger if the world does not pause AI 'experiments', 1,000 experts including Elon Musk warn.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia