SWISS-TOWER 24/07/2023

Human Remains | ടൈറ്റന്‍ സമുദ്രപേടക അപകടത്തില്‍പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്; വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടന്‍: (www.kvartha.com) സമുദ്രാന്തര്‍ഭാഗത്തുള്ള ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോകുന്നതിനിടെ ടൈറ്റന്‍ സമുദ്ര പേടക അപകടത്തില്‍പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്. അമേരികന്‍ തീര സംരക്ഷണ സേനയെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപോര്‍ട്. ലഭ്യമായ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 
Aster mims 04/11/2022

അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തില്‍ മരിച്ചതായാണ് ഓഷ്യന്‍ ഗേറ്റ് സ്ഥിരീകരിച്ചത്. ബ്രിടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ശഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, ഈ കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കംപനിയുടെ സി ഇ ഒ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോല്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്. 

ടൈറ്റാനികിന്റെ അവശിഷ്ടം കാണാന്‍ പോയ സമുദ്ര പേടകം ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കരക്കെത്തിച്ചിരുന്നു. അഞ്ച് പേരുമായി അറ്റലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉള്‍വലിഞ്ഞ് തകരാന്‍ ഇടയായ സാഹചര്യം കണ്ടെത്താന്‍ നിര്‍ണായകമാണ് ഈ അവശിഷ്ടങ്ങള്‍. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്താന്‍ കഴിഞ്ഞത് നിര്‍ണായകമായി. 

1912 ല്‍ 2200 യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ 1985 ലാണ് ഗവേഷകര്‍ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ആ അവശിഷ്ടങ്ങള്‍ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തര്‍വാഹിനിയാണ് അപകടത്തില്‍പെട്ടത്.

Human Remains | ടൈറ്റന്‍ സമുദ്രപേടക അപകടത്തില്‍പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപോര്‍ട്; വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷ


Keywords: News, World, World-News, Human Remains, Titanic Submarine, US, Coast Guard, Titan, 'Human Remains' Recovered From Wreckage Of Titanic Sub: US Coast Guard. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia