ഇരട്ട സ്ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്ഫോടനം; റോകെറ്റ് ആക്രമണമെന്ന് സൂചന
Aug 29, 2021, 19:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാബൂള്‍: (www.kvartha.com 29.08.2021) നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചത്തെ ഇരട്ട സ്ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്ഫോടനം. ഇത്തവണത്തേത് റോകെറ്റ് ആക്രമണം ആണെന്നാണ് സൂചന. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ദാഇശ് ആക്രണമെന്നാണ് കരുതുന്നതെന്ന് സി എന്‍ എന്‍, ന്യൂസ് 18 മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്. വ്യാഴാഴ്ചയിലെ ഇരട്ട സ്ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 150 ല്‍ കൂടുതല്‍ പേര്‍ മരിച്ചതായാണ് വിവരം.
കാബൂള്‍ വിമാനത്താവളത്തിന് സമീപത്ത് തന്നെയാണ് ഇത്തവണയും ആക്രമണമെന്നാണ് റിപോര്‍ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരുന്നതേയുള്ളൂ.
Keywords: Huge Explosion Heard in Kabul, Sources Say Attack Fuelled by Daish to Target American Staff, Kabul, News, Bomb Blast, Afghanistan, Media, Report, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

