ഇന്ത്യയെ തകര്‍ക്കാന്‍ പുതിയ തന്ത്രവുമായി പാകിസ്ഥാനും ചൈനയും; സ്ത്രീകളെ ഉപയോഗിച്ച് സൈനികരെ വശീകരിക്കാനുള്ള നീക്കം ഇങ്ങനെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 03.08.2017) ഇന്ത്യയെ തകര്‍ക്കാന്‍ പുതിയ തന്ത്രവുമായി പാകിസ്ഥാനും ചൈനയും. സ്ത്രീകളെ ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരെ വശീകരിക്കാനാണ് ചൈനയും പാകിസ്താനും ശ്രമം നടത്തുന്നത്. ഇത്തരം ശ്രമങ്ങള്‍ അപകടകരമാം വിധം വര്‍ധിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഹണിട്രാപ്പിലൂടെ ഇന്ത്യയുടെ സൈനിക ശക്തിയെ ശയിപ്പിക്കാനാണ് ശത്രു രാജ്യങ്ങളുടെ ശ്രമം. ഇത്തരം ശ്രമങ്ങള്‍ക്ക് വശംവദരാവാതിരിക്കാന്‍ സൈനികര്‍ ശ്രദ്ധിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കി. ശത്രുപാളയം നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരാവാന്‍ സൈന്യത്തിന് ബോധവത്കരണം നല്‍കിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയെ തകര്‍ക്കാന്‍ പുതിയ തന്ത്രവുമായി പാകിസ്ഥാനും ചൈനയും; സ്ത്രീകളെ ഉപയോഗിച്ച് സൈനികരെ വശീകരിക്കാനുള്ള നീക്കം ഇങ്ങനെ

പുരുഷന്മാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സുന്ദരികളായ യുവതികളെയാണ് ഹണിട്രാപ്പിനായി ഒരുക്കുന്നത്. പാകിസ്താനി, ചൈനീസ്, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുന്ന സ്ത്രീകളെയാണ് ഇന്ത്യന്‍ സൈനികരെ വശീകരിക്കാന്‍ രംഗത്തിറക്കിയിരിക്കുന്നതെന്നും ഇന്ത്യ ടുഡെയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സൈനികരുടെ ഇന്റര്‍നെറ്റ് ഉപയോഗവും വിദേശ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ചൈനീസ് നിര്‍മ്മിത സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന സൈനികരില്‍ പലരും ചൈനയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നവരെയും അശ്ലീല സൈറ്റ് സന്ദര്‍ശിക്കുന്നവരെയും നിരീക്ഷിച്ച് ആദ്യം അവരുമായി സൗഹൃദത്തിലാവുന്നതാണ് ഇവരുടെ രീതി. ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും വളരുന്ന സൗഹൃദം പിന്നീട് കോഫി ഷോപ്പുകളിലെ കണ്ടുമുട്ടലിലെത്തുകയും പിന്നീട് ദൃഡമാവുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആഴത്തിലുള്ള സൗഹൃദം ഉണ്ടാക്കി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച് ഒടുവില്‍ രഹസ്യമായി ദൃശ്യങ്ങള്‍ വീഡിയോ ടേപ്പിലാക്കി സൈനികരെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് പദ്ധതി. സൈന്യവുമായി ബന്ധപ്പെട്ട് അതീവ സുരക്ഷ സ്വഭാവമുള്ള വിവരങ്ങള്‍ ബ്ലാക്കമെയിലിലൂടെ ചോര്‍ത്തലാണ് ഇവരുടെ ലക്ഷ്യം.

Keywords:  India, National, World, China, Pakistan, Women, Trapped, Army, News, How Pakistan, China agencies are using women to honey trap Indian army, Phones details being tracked, The modus operandi 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia