ജങ്ക് ഫുഡ് കൊടുക്കുന്നവര്‍ സൂക്ഷിക്കുക; കുട്ടികള്‍ക്ക് മങ്കി ബ്രെയിന്‍ ഉറപ്പ്
Sep 25, 2015, 12:37 IST
ന്യൂയോര്‍ക്ക് : (www.kvartha.com 25.09.2015) സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന കുട്ടികള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കുന്ന മാതാപിതാക്കള്‍ സൂക്ഷിക്കുക. ഇത് നിങ്ങളുടെ കുട്ടികളുടെ ബുദ്ധിശക്തി തന്നെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുമൂലം കുട്ടികള്‍ക്ക് മങ്കി ബ്രെയിന്‍ എന്ന അസുഖമുണ്ടാകുമെന്നും പഠനം പറയുന്നു.
മെല്‍ബണില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരം ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതു മൂലം കുട്ടികളുടെ തലച്ചോറിലെ ചില ഭാഗങ്ങള്‍ കാലക്രമേണ നിര്‍ജീവമാകുന്നു.
ഓര്‍മശക്തിക്കും ബുദ്ധിശക്തിക്കും സഹായിക്കുന്ന നാഡികള്‍ക്ക് ഇത്തരം പലഹാരങ്ങള്‍ ദോഷമുണ്ടാക്കുന്നു. വ്യത്യസ്ത ഭക്ഷണരീതികള്‍ പിന്തുടരുന്ന വിദ്യാര്‍ഥികളെയും മുതിര്‍ന്നവരെയും നിരീക്ഷിച്ചുകൊണ്ടായിരുന്നു വൈദ്യശാസ്ത്രജ്ഞന്മാര്‍ ഗവേഷണം നടത്തിയത്.
ഇവര്‍ നടത്തിയ പഠനത്തില്‍ സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളുടെ ചിന്താശേഷിയും ഭാവനാശക്തിയും ഓര്‍മശക്തിയും ക്രമേണ കുറഞ്ഞുവരുന്നതായി നിരീക്ഷണത്തില്‍ വ്യക്തമായി. സ്വാഭാവികവും പ്രകൃതിദത്തവുമായ ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിശക്തിയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടന്നത്. ഭാവിയില്‍ ഡിമന്‍ഷ്യ പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും തെറ്റായ ഭക്ഷണരീതി കാരണമാകും. തലച്ചോറിലെ ബുദ്ധിശക്തിയെയും ഓര്‍മശക്തിയെയും സ്വാധീനിക്കുന്ന ഒരു പ്രത്യേക മേഖലയിലെ നാഡികളെയാണ് കൃത്രിമ ഭക്ഷണപദാര്‍ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ നശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണ സാധനങ്ങള്‍ നല്‍കി കുട്ടികള്‍ക്ക് മങ്കി ബ്രെയിന്‍ പോലുള്ള അസുഖങ്ങള്‍ വിലകൊടുത്തു വാങ്ങരുതെന്ന് ശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു.
Also Read:
സിസ്റ്റര്‍ അമല വധം: ഹരിദ്വാറില്‍ പിടിയിലായ സതീഷ്ബാബു കാസര്‍കോട് ജില്ല വിട്ടത് 16 വര്‍ഷം മുമ്പ്
Keywords: New York, Researchers, Parents, Study, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.