Hostages | ഹമാസിന്റെ നിയന്ത്രണത്തിൽ നിന്ന് 150 ബന്ദികളെ ഇസ്രാഈൽ എങ്ങനെ മോചിപ്പിക്കും? തയ്യാറെടുപ്പുകൾ ഇങ്ങനെ

 


ടെൽ അവീവ്: (KVARTHA) കഴിഞ്ഞ ശനിയാഴ്ച ഫലസ്തീനിലെ സായുധ സംഘമായ ഹമാസ് തെക്കൻ ഇസ്രാഈലിൽ 150 ഓളം പേരെ ബന്ദികളാക്കിയിരുന്നു. ഇവരെ ഗസ്സയിലെ രഹസ്യകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നു. ഗസ്സയിൽ കര ആക്രമണം നടത്താൻ ഇസ്രാഈൽ തീരുമാനിച്ചാൽ, ഈ ബന്ദികൾ രക്ഷപ്പെടുമോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Hostages | ഹമാസിന്റെ നിയന്ത്രണത്തിൽ നിന്ന് 150 ബന്ദികളെ ഇസ്രാഈൽ എങ്ങനെ മോചിപ്പിക്കും? തയ്യാറെടുപ്പുകൾ ഇങ്ങനെ

ബന്ദികളാക്കിയവരിൽ ചിലരെ മോചിപ്പിക്കാൻ ഖത്വറും ഈജിപ്തും മറ്റ് ചില രാജ്യങ്ങളും തിരശ്ശീലയ്ക്ക് പിന്നിൽ ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. ഇസ്രാഈലിൽ തടവിലാക്കപ്പെട്ട 36 പലസ്തീൻ സ്ത്രീകളെയും കൗമാരക്കാരെയും മോചിപ്പിച്ചാൽ പകരമായി, ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും ഹമാസ് മോചിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്.

ഇരുവശത്തും സംഘർഷം അതിന്റെ ഉച്ചസ്ഥായിലാണ്. വിട്ടുവീഴ്ച ചെയ്യാൻ ഇസ്രാഈലോ ഹമാസോ തയ്യാറായിട്ടില്ല. ഹമാസ് സംഘം തങ്ങളുടെ തെക്കൻ അതിർത്തിയിൽ എളുപ്പത്തിൽ നുഴഞ്ഞുകയറുകയും കുറഞ്ഞത് 1300 പേർ കൊല്ലപ്പെടുകയും ചെയ്‌തതിൽ ഇസ്രാഈലികളുടെ ഞെട്ടൽ മാറിയിട്ടില്ല. ഗസ്സയിൽ 5000-ലധികം ഇസ്രാഈൽ വ്യോമാക്രമണങ്ങളുണ്ടായി. പലസ്തീനികളും ഹമാസും ഇപ്പോഴും പോരാടുകയാണ്. ശനിയാഴ്ച മുതൽ ഈ ആക്രമണങ്ങളിൽ 3000 ഓളം പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇന്ധനം, വൈദ്യുതി, വെള്ളം, മരുന്നുകൾ എന്നിവയുടെ വിതരണം തടഞ്ഞിട്ടുമുണ്ട്.

മുന്നറിയിപ്പില്ലാതെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഒരു ബന്ദിയെ തൂക്കിക്കൊല്ലുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഹമാസ് ഇത് ചെയ്തതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ഇസ്രാഈലിന്റെ ഭാഗത്ത് നിന്ന് സംയമനം പാലിക്കുന്നതിന്റെ ലക്ഷണങ്ങൾ വളരെ കുറവാണ്. ഗസ്സയുടെ വലിയ ഭാഗങ്ങൾ അടിച്ചമർത്തുകയാണ് അവർ.

സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബന്ദികളാക്കണമെന്ന്  ഹമാസിന് അതിയായ താത്‌പര്യമില്ലെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു. ബന്ദികളാക്കിയവരിൽ പലരും മികച്ച പരിചരണം ആവശ്യമുള്ളവരാണ്, നിരന്തരമായ വ്യോമാക്രമണങ്ങൾക്കിടയിൽ എളുപ്പമുള്ള കാര്യമല്ല ഇത്. നേരെമറിച്ച്, ഏതെങ്കിലും സൈനികരെ ബന്ദികളാക്കിയിട്ടുണ്ടെങ്കിൽ അതിൽ നിന്ന് പരമാവധി പ്രയോജനം നേടാൻ ഹമാസ് ശ്രമിക്കും. എന്തെങ്കിലും ചർച്ചകൾ നടന്നാൽ അവരുടെ മോചനത്തിന് ഉപാധികൾ വെക്കും.

ഇസ്രാഈൽ സർക്കാരിന്റെ ആശയക്കുഴപ്പം

ബന്ദികളുടെ കാര്യത്തിൽ ഇസ്രാഈൽ ഭരണകൂടം ആശയക്കുഴപ്പത്തിലാണ്. അപകടസാധ്യതകൾ നിറഞ്ഞ സായുധ രക്ഷാപ്രവർത്തനം നടത്താൻ അവർ ശ്രമിക്കുമോ അതോ, വ്യോമാക്രമണങ്ങൾ ഹമാസിനെ ദുർബലപ്പെടുത്തുന്നത് വരെ കാത്തിരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സായുധ രക്ഷാപ്രവർത്തനത്തിന് അതിന്റെ അപകടസാധ്യതകളുണ്ട്. ബന്ദികളെ ഭൂഗർഭ തുരങ്കങ്ങളിലും ബങ്കറുകളിലും പാർപ്പിച്ചിരിക്കുകയാണെന്ന് പറയുന്നത്. എന്നിരുന്നാലും അവർ വ്യോമാക്രമണത്തിൽ നിന്ന് സുരക്ഷിതരായിരിക്കാൻ സാധ്യതയുണ്ട്.

പ്രകോപനത്തിലോ ബന്ദികളെ രക്ഷപ്പെടുത്താൻ പോകുമോ എന്ന ഭയം കൊണ്ടോ ബന്ദികളാക്കിയവർ അവരെ കൊല്ലാനുള്ള അപകടസാധ്യത എപ്പോഴും ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2012ൽ നൈജീരിയയിൽ ബന്ദികളാക്കിയ രണ്ടുപേരെ രക്ഷപ്പെടുത്താൻ ബ്രിട്ടനും നൈജീരിയൻ പ്രത്യേക സേനയും നടത്തിയ ഓപ്പറേഷനിൽ ഇങ്ങനെ സംഭവിച്ചിരുന്നു. ബന്ദികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഇസ്രാഈൽ പ്രത്യേക കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. ഓരോ ബന്ദിയുടെയും മുഴുവൻ വിവരങ്ങളും ഇവിടെ ശേഖരിക്കുന്നുണ്ട്.

ബന്ദികളെ രക്ഷിക്കാൻ ഇസ്രാഈലിന് എത്രത്തോളം കഴിവുണ്ട്?

ബന്ദികളെ രക്ഷിക്കുന്നതിൽ ഇസ്രാഈലിന് വൈദഗ്ധ്യമുണ്ട്. ഇതിനായി തീവ്രപരിശീലനം അവർ നടത്തിയിട്ടുണ്ട്. 1957-ൽ സ്ഥാപിതമായ ഇസ്രാഈലിന്റെ പ്രത്യേക സേന വിഭാഗമായ സയറെത് മത്കൽ യൂണിറ്റ്, ബ്രിട്ടന്റെ എസ് എ എസ് അല്ലെങ്കിൽ അമേരിക്കയുടെ ഡെൽറ്റ ഫോഴ്‌സിന് സമാനമാണ്. 1976 ല്‍ നിരവധി ഇസ്രാഈലികള്‍ കയറിയ എയര്‍ ഫ്രാന്‍സ് വിമാനം ഉഗാണ്ടയിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രാത്രിയുടെ മറവില്‍ വിമാനത്താവളത്തില്‍ കയറിക്കൂടിയ ഇസ്രാഈലിന്റെ കമാന്‍ഡോകള്‍ മുഴുവന്‍ റാഞ്ചികളെയും കൊന്ന് ബന്ദികളെ രക്ഷിച്ച എന്റബെ ഓപ്പറേഷന്‍ പ്രസിദ്ധമാണ്.

യോനതൻ നെതന്യാഹുവായിരുന്നു ആ യൂണിറ്റിന്റെ കമാൻഡർ. അന്ന്  കൊല്ലപ്പെട്ട ഒരേയൊരു ഇസ്രാഈൽ കമാൻഡോ ആയിരുന്നു ഇദ്ദേഹം. യോനതൻ നെതന്യാഹുവിന്റെ സഹോദരൻ ബെഞ്ചമിൻ നെതന്യാഹു ഇന്ന് ഇസ്രാഈൽ പ്രധാനമന്ത്രിയാണ്. ബന്ദികളെ ചർച്ചകളിലൂടെ മോചിപ്പിക്കാൻ കാത്തിരിക്കണോ അതോ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കാൻ പോരാട്ടം വേണമോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്.

എക്കാലത്തെയും മോശമായ പ്രതിസന്ധി

ഇന്റലിജൻസ് വിവരങ്ങളുടെ രൂപത്തിലും പ്രത്യേക സേനയുടെ രൂപത്തിലും അമേരിക്ക സഹായം നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ നാവികസേന സംഘം കിഴക്കൻ മെഡിറ്ററേനിയനിൽ ക്യാമ്പ് ചെയ്തിട്ടുമുണ്ട്. എന്നാൽ ഹമാസ് തുല്യമായ യുദ്ധത്തിന് കഴിവുണ്ടെന്ന് തെളിയിച്ചു. സാങ്കേതിക വിദ്യയിലും ആക്രമണ ശേഷിയിലും ഇസ്രാഈലുമായി മത്സരിക്കാൻ കഴിയുമെന്ന് അവരുടെ ആക്രമണങ്ങളും രീതികളും വ്യക്തമാക്കുന്നു. നിലവിൽ 150-ലധികം ബന്ദികൾ എവിടെയാണ് ഉള്ളതെന്ന് രഹസ്യമായി തന്നെ തുടരും. ഇസ്രാഈലിന് എന്ത് ചെയ്യാനാവുമെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.

Keywords: News, World, Israel, Hamas, Palestine, Hostages, Israel-Palestine-War,  How Israel Frees 150 Hostages From Hamas Control?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia