Shot Down | ഹൂതി വിമതർ അമേരിക്കയുടെ ഡ്രോൺ വിമാനം വെടിവെച്ചിട്ടു; അടുത്ത ദിവസങ്ങളിലായി പശ്ചിമേഷ്യയിൽ തങ്ങളുടെ സേനയ്‌ക്കെതിരായ ആക്രമണം രൂക്ഷമായതായി യു എസ്

 


വാഷിംഗ്ടൺ: (KVARTHA) യെമനിലെ ഹൂതി വിമതർ അമേരിക്കൻ എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ സൈന്യത്തിന്റെ റിമോട്ട് കൺട്രോൾ വിമാനമാണ് യെമൻ തീരത്ത് ഹൂതി സേന വെടിവച്ചിട്ടതെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

Shot Down | ഹൂതി വിമതർ അമേരിക്കയുടെ ഡ്രോൺ വിമാനം വെടിവെച്ചിട്ടു; അടുത്ത ദിവസങ്ങളിലായി പശ്ചിമേഷ്യയിൽ തങ്ങളുടെ സേനയ്‌ക്കെതിരായ ആക്രമണം രൂക്ഷമായതായി യു എസ്

2015 മുതൽ യെമനിലെ സൗദി അനുകൂല സർക്കാരുമായി യുദ്ധം ചെയ്യുന്ന സായുധ സംഘമാണ് ഹൂതികൾ. യെമന്റെ തലസ്ഥാനമായ സന പിടിച്ചടക്കുകയും ചെയ്ത ഇവർ രാജ്യത്തിന്റെ വലിയൊരു ഭാഗം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഇസ്രാഈലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടാൽ ഹമാസിനൊപ്പം ചേർന്ന് ഇസ്രാഈലിനെ ആക്രമിക്കുമെന്ന് ഹൂതി വിമതർ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

ഒക്‌ടോബർ ഏഴിന് ഹമാസും ഇസ്രാഈലും തമ്മിലുള്ള സംഘർഷം ആരംഭിച്ചത് മുതൽ പശ്ചിമേഷ്യയിൽ തങ്ങളുടെ സേനയ്‌ക്കെതിരായ ആക്രമണം രൂക്ഷമായതായി അമേരിക്ക പറയുന്നു. ഒക്‌ടോബർ 17 മുതൽ വിവിധ സംഘങ്ങൾ സിറിയയിലും ഇറാഖിലും അമേരിക്കൻ സേനയ്‌ക്കെതിരെ 41 ആക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പ് ബുധനാഴ്ച അറിയിച്ചു. കുറഞ്ഞത് 46 യുഎസ് സൈനികർക്ക് പരിക്കേറ്റു, അവരിൽ 25 പേർക്ക് മസ്തിഷ്കാഘാതം സംഭവിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Keywords: News, World, Washington, America, Hamas, Israel, Gaza, Israel-Palestine-War, Drone, AFP Report,   Houthi Rebels Shot Down a U.S. Drone Off Yemen’s Coast, Pentagon Says.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia