''എന്റെ കെട്ടിടം കത്തിയെരിയെട്ടേ, നീതി ലഭിക്കേണ്ടതുണ്ട്, ആ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം''; പ്രതിഷേധക്കാര്‍ കത്തിച്ച ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍ വൈറലാകുന്നു.

 


ADVERTISEMENT

വാഷിംഗ്ടണ്‍:  (www.kvartha.com 01.06.2020) പൊലീസിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയിഡിന് നീതി ലഭിക്കാന്‍ പ്രതിഷേധത്തിനിടെ മിനിയപോളിസിലെ  പൊലീസ് സ്റ്റേഷനടക്കം നിരവധി കെട്ടിടങ്ങള്‍ പ്രതിഷേധകര്‍ അഗ്‌നിക്കിരയാക്കി. ഇതിലൊരു കെട്ടിടമായ ഗാന്ധി മഹല്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറന്റും അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു.

എന്നാല്‍ ഹോട്ടല്‍ ഉടമ റുഹേല്‍ ഇസ്ലാമിന്റെ വാക്കുകള്‍ ജന ഹൃദയം കീഴടക്കിയിരിക്കുകയാണ്. 'എന്റെ കെട്ടിടം കത്തിയെരിയാന്‍ അനുവദിക്കൂ, നീതി ലഭിക്കേണ്ടതുണ്ട്, ആ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം' എന്ന് തന്റെ അച്ഛന്‍ പറഞ്ഞിരുന്നുവെന്ന് റുഹേല്‍ ഇസ്ലാമിന്റെ മകള്‍ ഹഫ്‌സ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാത്രമല്ല 'ഞങ്ങളെക്കുറിച്ച് വിഷമിക്കേണ്ട, ഞങ്ങള്‍ വീണ്ടും നിര്‍മ്മിക്കും, ഞങ്ങള്‍ മറികടക്കും' എന്നാണ് ഹഫ്‌സ പറയുന്നത്.

'എന്റെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഗാന്ധി മഹല്‍ സംരക്ഷിക്കാന്‍ തങ്ങളെക്കൊണ്ടാവുന്നതും പരിശ്രമിച്ച അയല്‍ക്കാര്‍ക്ക് നന്ദിയുണ്ട്. നിങ്ങളുടെ ശ്രമം ശ്രദ്ധിക്കപ്പെടാതിരിക്കില്ല' ഹഫ്‌സയുടെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഗാന്ധി മഹല്‍ റെസ്റ്റോറന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഹഫ്‌സ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഗാന്ധി മഹല്‍ കത്തി നശിച്ചിരിക്കാം. എന്നാല്‍ സമൂഹത്തിനൊപ്പം നില്‍ക്കാനും പ്രതിഷേധത്തെ സഹായിക്കാനുമുള്ള ഞങ്ങളുടെ ശ്രമം ഒരിക്കലും അസ്തമിക്കില്ല' ഹഫ്‌സ കൂട്ടിച്ചേര്‍ത്തു.

''എന്റെ കെട്ടിടം കത്തിയെരിയെട്ടേ, നീതി ലഭിക്കേണ്ടതുണ്ട്, ആ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം''; പ്രതിഷേധക്കാര്‍ കത്തിച്ച ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍ വൈറലാകുന്നു.

തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയപോളിസിലെ റസ്റ്റോറന്റില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍, ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Keywords:  World, News, USA, America, Police, Killed, Security, Protesters, Burnt, Hotel, Hotel owner about his burned hotel and protesters.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia