SWISS-TOWER 24/07/2023

ജോലി നല്‍കുന്നതിലും ഗൂഗിള്‍ തന്നെ സൂപ്പര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജോലി നല്‍കുന്നതിലും ഗൂഗിള്‍ തന്നെ സൂപ്പര്‍
ന്യൂയോര്‍ക്ക്:  ഏറ്റവും ആകര്‍ഷകമായ തൊഴില്‍ ദാതാവ് എന്ന പദവി ഗൂഗിള്‍ നിലനിര്‍ത്തി. കഴിഞ്ഞ ദിവസം പുറത്തുവന്ന യൂനിവേഴ്‌സ് സര്‍വേയിലാണ് സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ ഒന്നാം സ്ഥാനം നിലനിറുത്തിയത്.  തുടര്‍ച്ചയായ നാലാം വര്‍ഷവും ടാലന്റ് അട്രാക്ഷന്‍ ഇന്‍ഡക്‌സില്‍ ഗൂഗിള്‍ മുന്നിലെത്തി.ബിസിനസ്, എന്‍ജിനിയറിങ് വിഭാഗങ്ങളില്‍ ഗൂഗിളാണ് മുന്നില്‍. മൊത്തം 1,44,000 തൊഴില്‍ അന്വേഷകരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ഇന്‍ഡക്‌സ് തയാറാക്കിയിട്ടുള്ളത്.

ഗൂഗിളിന്റെ ആയാസരഹിതവും സര്‍ഗാത്മകവുമായ തൊഴില്‍ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികള്‍ ഏറെ ആകൃഷ്ടരെന്ന് കണ്ടെത്തി. ഗൂഗിള്‍ അവതരിപ്പിക്കുന്ന നവീന ഉത്പന്നങ്ങളും തൊഴിലിടത്തിലെ രാജ്യാന്തര സാഹചര്യവും തൊഴിലന്വേഷകരെ ഏറെ ആകര്‍ഷിക്കുന്നതായും പറയുന്നു. ഗൂഗ്ള്‍ മുന്നോട്ടുവയ്ക്കുന്ന ഓഫറുകളും അവസരങ്ങളും താരതമ്യമില്ലാത്തതാണെന്ന് സര്‍വേയില്‍ കണ്ടെത്തി.

ബിസിനസ് വിഭാഗത്തില്‍ ഗൂഗിളിനു പിന്നിലുള്ളത് കെപിഎംജിയും പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിളുമാണ്. നാലാം സ്ഥാനത്ത് മൈക്രോസോഫ്റ്റ്. ഡിലോയിറ്റ്, ഏര്‍നെസ്റ്റ് ആന്‍ഡ് യങ്, പിഡബ്ലുസി, ജെപി മോര്‍ഗന്‍, കൊക്കകോള, ഗോള്‍ഡ്മാന്‍ സാഷ്‌സ് എന്നിവയാണ് പത്തുവരെ സ്ഥാനത്തുള്ളത്.

എന്‍ജിനിയറിങ് വിഭാഗത്തില്‍ ഗൂഗ്‌ളിനു പിന്നില്‍ ഐബിഎമ്മും മൈക്രോസോഫ്റ്റും. നാലാം സ്ഥാനത്ത് ബിഎംഡബ്ല്യു. ഇന്റല്‍, ജനറല്‍ ഇലക്ട്രിക്, സീമെന്‍സ്, ആപ്പിള്‍, സോണി, പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിള്‍ എന്നിവരുമുണ്ട്.

SUMMARY: The world’s college business students have spoken: The single, most coveted job in the world isn’t with some big-name consulting firm or high-flying investment bank.

keywords: Google, Job, World, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia