എയ്­ഡ്‌­സ് രോ­ഗിയാ­യ കാ­മു­കി­യെ കാ­മുകന്‍ കൊ­ല­പ്പെ­ടു­ത്തി

 


എയ്­ഡ്‌­സ് രോ­ഗിയാ­യ കാ­മു­കി­യെ കാ­മുകന്‍ കൊ­ല­പ്പെ­ടു­ത്തി
ടെ­ക്‌­സാസ്: കൊ­ല­പാ­ത­ക കു­റ്റ­ത്തി­ന് പോ­ലീ­സ് അ­റ­സ്­റ്റു ചെയ്­ത പ്ര­തി­യെ ചോദ്യം ചെ­യ്­ത­പ്പോള്‍ ന­ടു­ക്കു­ന്ന വി­വ­ര­ങ്ങള്‍ പു­റ­ത്തു­വ­ന്നു. ത­ന്റെ കാ­മു­കിയാ­യ സി­സി­ലി ബോള്‍­ഡന്‍ എ­യ്­ഡ്‌­സ് രോ­ഗി­യാ­ണെ­ന്ന് മ­റ­ച്ചു­വെ­ച്ച് ത­ന്റെ ജീ­വി­തം ത­കര്‍­ത്ത­തി­നാ­ലാ­ണ് അവ­രെ വ­ക­വ­രു­ത്തി­യ­തെ­ന്നാ­ണ് പ്ര­തിയാ­യ ലാ­റി ഡാന്‍ പ­റ­യു­ന്ന­ത്.

ലാ­റി­ഡാന്‍ സി­സി­ലി­യു­മാ­യി ലൈംഗി­ക ബ­ന്ധ­ത്തില്‍ ഏര്‍­പെ­ട്ടി­രുന്നു. അ­പ്പോ­ഴൊന്നും അ­വര്‍ എ­യ്­ഡ്‌­സ് രോ­ഗി­യാ­ണെ­ന്ന കാര്യം വെ­ളി­പ്പെ­ടു­ത്തി­യി­രു­ന്നില്ല. ഹോ­ക് ഹില്ലി­ലെ സി­സി­ലി­യു­ടെ അ­പാര്‍­ട്‌­മെ­ന്റെില്‍ വെ­ച്ച് ലൈംഗി­ക ബ­ന്ധ­ത്തില്‍ ഏര്‍­പെ­ട്ട അ­വ­സ­ര­ത്തി­ലാ­ണ് സി­സി­ലി താന്‍ എ­യ്­ഡ്‌­സ് രോ­ഗി­യാ­ണെ­ന്ന കാര്യം തുറ­ന്നു പ­റ­ഞ്ഞ­ത്.

സി­സി­ലി എ­യ്­ഡ്‌­സ് രോ­ഗം മ­റ­ച്ചു­വെ­ച്ച് അ­റിഞ്ഞു­കൊ­ണ്ട്ത­ന്നെ ത­ന്റെ ജീ­വി­തം ന­ശി­പ്പി­ച്ചു എ­ന്ന­റി­ഞ്ഞ­പ്പോ­ഴുണ്ടാ­യ നി­രാ­ശയും ദു:ഖ­വു­മാ­ണ് ത­ന്നെ കൊ­ല­പാത­കം ചെ­യ്യാന്‍ പ്രേ­രി­പ്പി­ച്ച­തെ­ന്നാ­ണ് ലാ­റി ഡാന്‍ പ­റ­യു­ന്നത്. ഏഴും എട്ടും വ­യ­സ്സു­ള്ള സി­സി­ലി­യു­ടെ കു­ട്ടി­കള്‍ സ്­കൂ­ളില്‍ നിന്നും വ­ന്ന­പ്പോ­ഴാ­ണ് ത­ങ്ങ­ളു­ടെ അ­മ്മ മ­രി­ച്ചു കി­ട­ക്കുന്ന­ത് ക­ണ്ടത്. ഇ­വ­രു­ടെ നി­ല­വി­ളി­കേ­ട്ടെത്തി­യ അ­യല്‍­ക്കാ­രാ­ണ് പോ­ലീ­സി­ന് വിവ­രം നല്‍­കി­യ­ത്.

അ­ടു­ക്ക­ള­യി­ലെ ക­റി­ക്കത്തി­കൊ­ണ്ട് ക­ഴു­ത്തി­ല്‍ ആ­ഴ­ത്തില്‍ ര­ണ്ട് കു­ത്താ­ണ് ഉ­ണ്ടാ­യി­രു­ന്നത്. ര­ക്തം വാര്‍ന്നു­പോ­യാണ് മര­ണം സം­ഭ­വി­ച്ചത്.

Keywords:  World, Killed, Lover, Police, Arrest, AIDS, Laridan, Sisli
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia