ഇത് ചരിത്രം; ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ പിടിപ്പിച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് അമേരികയിലെ ഒരു സംഘം ഡോക്ടര്‍മാര്‍
Jan 11, 2022, 09:30 IST
വാഷിങ്ടന്‍: (www.kvartha.com 11.01.2022) വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടവുമായി അമേരികയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ പിടിപ്പിച്ചാണ് ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതുചരിത്രം രചിച്ചിരിക്കുന്നത്. മേരിലാന്‍ഡ് മെഡിസിന്‍ യൂനിവേഴ്‌സിറ്റിയിലാണ് 57 കാരനായ ഡേവിഡ് ബെനറ്റ് എന്നയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചത്.
ഡേവിഡ് ബെനറ്റ് ഏറെ ദിവസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഡേവിഡ് ബെനറ്റ് സുഖം പ്രാപിക്കുന്നതായും അദ്ദേഹത്തെ നിരീക്ഷിച്ചുവരുന്നതായും മേരിലാന്‍ഡ് മെഡിസിന്‍ യൂനിവേഴ്‌സിറ്റി അറിയിച്ചു.
ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. അവയവദാനത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇത് സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ഒക്ടോബറില്‍ ന്യൂയോര്‍കിലെ എന്‍വൈയു ലാങ്കോണ്‍ ഹെല്‍തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പന്നിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പന്നിയുടെ ഹൃദയ വാല്‍വുകള്‍ മനുഷ്യരില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ പന്നിയുടെ തൊലി പൊള്ളലേറ്റവരില്‍ വച്ചുപിടിപ്പിക്കാറുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.