SWISS-TOWER 24/07/2023

അമേരിക്കയില്‍ ഹൈന്ദവ ദേവാലയത്തിനു നേരെ ആക്രമണം: ഒബാമയ്ക്ക് കടുത്ത വിമര്‍ശനം

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 17/02/2015) അമേരിക്കയില്‍ ഹൈന്ദവ ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. സിയാറ്റിലിലെ ക്ഷേത്രത്തിന് നേരേയാണ് ആക്രമണം. വടക്കുപടിഞ്ഞാറന്‍ അമേരിക്കയിലെ ഏറ്റവും വലിയ ഹൈന്ദവാരാധനാലയമാണ് ഇത്. ക്ഷേത്രത്തിന് നേരേ അതിക്രമമുണ്ടായതില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

രണ്ട് ദശാബ്ദം മുമ്പ് നിര്‍മിച്ച ക്ഷേത്രമാണ് ഇത്. ഇതിന്റെ  രണ്ടാം ഘട്ട നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് ആക്രമണം നടന്നിരിക്കുന്നത്. ക്ഷേത്രമതിലിലെ സ്വസ്തിക മായ്ചുകളഞ്ഞ അക്രമികള്‍ അവിടെ 'ഗെറ്റ് ഔട്ട്' എന്ന് എഴുതുകയും മതനിന്ദാ സന്ദേശങ്ങള്‍ സ്‌പ്രേ പെയിന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അക്രമണത്തില്‍ അമേരിക്കയിലെ ഹിന്ദുക്കളെല്ലാം കടുത്ത ഞെട്ടലിലാണ്. ക്ഷേത്രത്തില്‍ തിങ്കളാഴ്ച മഹാശിവരാത്രി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് സംഭവം.

സ്‌നൊഹൊമിഷ് കൗണ്ടിയുടെ പരിധിയില്‍ വരുന്ന പ്രദേശമാണിത്. കൗണ്ടി അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ക്ഷേത്ര അതിക്രമത്തിനെതിര പ്രതിഷേധം ശക്തമാവുകയാണ്. അമേരിക്കയില്‍ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണെന്നും വാഷിംഗ്ടണിലെ ഹിന്ദു ടെമ്പിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ അധ്യക്ഷന്‍ നിത്യ നിരഞ്ജന്‍ പ്രതികരിച്ചു.

അമേരിക്കയില്‍ ഹൈന്ദവ ദേവാലയത്തിനു നേരെ ആക്രമണം: ഒബാമയ്ക്ക് കടുത്ത വിമര്‍ശനംവര്‍ഷങ്ങള്‍ക്കു മുമ്പും സമാനമായ അതിക്രമം ഉണ്ടായിട്ടുണ്ട്. ലൗഡൗണ്‍ കൗണ്ടി, വിര്‍ജീനിയ, ജോര്‍ജിയ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. അന്ന് നിയമനടപടിക്കു പോകാതിരുന്നതാണ് വീണ്ടും ഇത്തരം ആക്രമണം നടത്താന്‍ കാരണമെന്നും നിത്യ നിരഞ്ജന്‍ പറഞ്ഞു.

അതേസമയം ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ല. അതിനിടെ, സിയാറ്റിലിലെ ക്ഷേത്രത്തിനു നേരേയുണ്ടായ അതിക്രമവും ഒരാഴ്ച മുമ്പ് ഹൂസ്റ്റണിലെ പള്ളിക്കു നേരേയുണ്ടായ അക്രമവും ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് സൂചന.

ഇന്ത്യാ സന്ദര്‍ശനത്തിനിടെ മതപരമായ അസഹിഷ്ണുതയെ പരാമര്‍ശിച്ച പ്രസിഡന്റ് ബരാക്
ഒബാമയ്‌ക്കെതിരെ ക്ഷേത്ര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ ഹിന്ദു അമേരിക്കന്‍ സേവ സംഘം കേസ് നല്‍കിയിട്ടുണ്ട്. സ്‌നോഹോമിഷ് കൗണ്ടി ഷെരീഫ് വകുപ്പാണ് അന്വേഷണം നടത്തുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു, നഗ്‌ന ഫോട്ടോയെടുത്തു

Keywords:  Hindu temple vandalised in US, hate message spray-painted on wall, Washington, America, Barack Obama, Message, Case, Criticism, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia