SWISS-TOWER 24/07/2023

പരസ്യത്തിനിടെ ക്യാമറയ്ക്ക് മുന്നില്‍ റിപോര്‍ട്ടറുടെ കിടിലന്‍ ഡാന്‍സ്

 


ADVERTISEMENT

ഫ്‌ളോറിഡ: (www.kvartha.com31.07.2015) പരസ്യത്തിനിടെ ഫോക് ന്യൂസ് റിപോര്‍ട്ടര്‍ വാള്‍ട്ടര്‍ മോറിസിന്റെ ഡാന്‍സ് ഹിറ്റ്. ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നതിനിടെ പരസ്യത്തിന് വേണ്ടിയുള്ള ഇടവേളയിലാണ് നടുറോഡില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് മോറിസ് ഡാന്‍സ് ചെയ്തത്.

പരസ്യത്തിനിടെ ഓഡിയോ ടെക്‌നീഷ്യന്‍ ഇട്ട 'Watch Me' (Whip/Nae Nae) എന്ന പാട്ടിനനുസരിച്ചാണ് മോറിസ് ചുവടുവച്ചത്. കോട്ടും സൂട്ടും ടൈയും  വെള്ള ഷര്‍ട്ടുമിട്ട് ഒരു ഡാന്‍സര്‍ക്ക് വേണ്ട എല്ലാം തികഞ്ഞ പ്രകടനമായിരുന്നു മോറിസിന്റേത്. ക്യാമറയ്ക്കുമുന്നില്‍ ടിവി റിപ്പോര്‍ട്ടറുടെ കിടിലന്‍ ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ പിന്നീട് ഡാന്‍സ് സംപ്രേഷണം ചെയ്തു.

ഡാന്‍സിനിടെ മോറിസിന്റെ തൊട്ടുപിറകിലൂടെ കാറുകളും മറ്റും വാഹനങ്ങളും ചീറി പായുന്നത് ചിത്രത്തില്‍ കാണാം. തന്റെ കൈകള്‍ ഓരോ സൈഡിലേക്കും പായിച്ചാണ് മോറിസ് ഡാന്‍സ് ചെയ്യുന്നത്.

പരസ്യത്തിനിടെ ക്യാമറയ്ക്ക് മുന്നില്‍ റിപോര്‍ട്ടറുടെ കിടിലന്‍ ഡാന്‍സ്

Also Read:
പ്രധാനധ്യാപകര്‍ ഊരുചുറ്റുന്നു; പകരം കൂലിക്ക് ആളെവെച്ച് പഠിപ്പിക്കുന്നു

Keywords:  Hilarious moment TV reporter breaks into hip hop dance – but presenters in studio left embarrassed when they attempt it, Reporter, Advertisement, Vehicles, Channel, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia