സ്കൂളിലെ ടോയ്ലറ്റിലും വസ്ത്രം മാറുന്ന മുറികളിലും ഒളിക്യാമറ
Sep 12, 2012, 17:28 IST
ലണ്ടന്‍: ലണ്ടനില്‍ സ്കൂളുകളിലെ ടോയ്ലറ്റിലും വസ്ത്രം മാറുന്ന മുറികളിലും ഒളിക്യാമറ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പൗരാവകാശ സംഘടനയായ ബിഗ്ബ്രദര്‍ വാച്ചണ് ഞെട്ടിക്കുന്ന ഈ റിപോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. വിവരസ്വാതന്ത്ര്യ നിയമപ്രകാരം ലഭിച്ച മറുപടികളില്‍നിന്നാണ് ഇക്കാര്യം ബിഗ്ബ്രദര്‍ വാച്ച് ശേഖരിച്ചത്. കണക്കുപ്രകാരം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സെക്കന്‍ഡറി സ്കൂളുകളിലും അക്കാദമികളിലുമായി ഏതാണ്ട് 1,06,710 ഒളിക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
കളിക്കളങ്ങള്‍, ക്ലാസ്റൂമുകള്‍ തുടങ്ങി ടോയ്ലറ്റുകളിലും വസ്ത്രം മാറുന്ന മുറികളിലുമൊക്കെ സി സി ടി വിയുടെ ക്യാമറകളുണ്ട്. ചില സ്കൂളുകളില്‍ ഓരോ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കുമായി ഒരു ക്യാമറ വീതം പ്രവര്‍ത്തിക്കുന്നു. ഒരു സെക്കന്‍ഡറി സ്കൂളില്‍ ശരാശരി 24 ക്യാമറകളും അക്കാദമിയില്‍ 30 ക്യാമറകളും ഉണ്ടെന്നാണ് കണക്ക്. അക്രമം, മോഷണം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കാനെന്ന പേരിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇരുനൂറിലധികം സ്കൂളുകളില്‍ കുട്ടികളുടെ ടോയ്ലറ്റുകളിലും വസ്ത്രം മാറുന്ന മുറികളിലും സി സി ടി വി ഒളിക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് രക്ഷിതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
റെക്കോഡ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്, ആരാണ് ഇതെല്ലാം പരിശോധിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ ബിഗ്ബ്രദര്‍ വാച്ച് ഉന്നയിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും വലിയ തോതിലുള്ള നിരീക്ഷണമാണ് സ്കൂളുകളില്‍ നടക്കുന്നതെന്നും പല മാതാപിതാക്കള്‍ക്കും ഇത് ഷോക്കാണെന്നും സംഘടന ഡയറക്ടര്‍ നിക്ക് പിക്കിള്‍സ് പറയുന്നു. അധികൃതര്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന കാര്യത്തിലും രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ട്. ഏറ്റവുമധികം ടോയ്ലറ്റ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് ബറിയിലെ റാഡ്ക്ലിഫ് റിവര്‍സൈഡ് സ്കൂളിലാണെന്നാണ് വിവരം.

Keywords: School, Toilet, England, Parents, Secret, Camera, Landdan , CCTV Camera, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.