Boris Johnson | മുന്‍ ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പുതിയ ജോലി; പ്രവേശിക്കുന്നത് ജിബി ന്യൂസില്‍ അവതാരകനും പ്രോഗ്രാം മേകറും കമന്റേറ്ററുമായി

 


ADVERTISEMENT

ലന്‍ഡന്‍: (KVARTHA) മുന്‍ ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പുതിയ ജോലി. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ തനിക്ക് പുതിയ ജോലി ലഭിച്ച വിവരം അറിയിച്ചത്. ബ്രിടീഷ് ടെലിവിഷന്‍ സ്റ്റേഷനായ ജിബി ന്യൂസില്‍ അവതാരകനും പ്രോഗ്രാം മേകറും കമന്റേറ്ററുമായാണ് ബോറിസ് ജോലിയില്‍ കയറുന്നത്.

Aster_MIMS
Boris Johnson | മുന്‍ ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പുതിയ ജോലി; പ്രവേശിക്കുന്നത് ജിബി ന്യൂസില്‍ അവതാരകനും പ്രോഗ്രാം മേകറും കമന്റേറ്ററുമായി

ഡെയ്ലി മെയില്‍ പത്രത്തിന്റെ കോളമിസ്റ്റെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് ഇദ്ദേഹത്തിന് മുന്‍പരിചയമുണ്ട്. യുഎസിലെ ഫോക്‌സ് ന്യൂസ് പോലുള്ള നെറ്റ് വര്‍കുകളോട് സാമ്യമുള്ളതാണ് ജിബി ന്യൂസ്. വാര്‍ത്തകളും അഭിപ്രായങ്ങളും വിശകലനങ്ങളും നല്‍കുന്ന ചാനല്‍ 2021ലാണ് ആരംഭിച്ചത്.

'ഉക്രൈനിലെ യുദ്ധവും റഷ്യ മുതല്‍ ചൈന വരെയുള്ള എല്ലാ കാര്യങ്ങളും ആ വെല്ലുവിളികളെ നമ്മള്‍ എങ്ങനെ നേരിടുന്നുവെന്നതും സംബന്ധിച്ച് എന്റെ കാഴ്ചപ്പാടുകള്‍ പുതിയ ടിവി ചാനലിലൂടെ അറിയിക്കും' - എന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

2024 ന്റെ തുടക്കത്തില്‍ ബോറിസ് ജോണ്‍സന്‍ അവതാരകന്‍, പ്രോഗ്രാം മേകര്‍, കമന്റേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമെന്നും അടുത്ത വര്‍ഷം വരാനിരിക്കുന്ന ബ്രിടന്റെ ദേശീയ തിരഞ്ഞെടുപ്പും യുഎസിലെ തിരഞ്ഞെടുപ്പുകളും കവര്‍ ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും ജിബി ന്യൂസ് അറിയിച്ചു.

Keywords: 'Hi folks, Boris Johnson here': Former UK PM to debut as TV news presenter, London, News, Boris Johnson, Former UK PM, TV News Presenter, Election, TV Anger, Channel, World. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia