Attack | ഗാസയില്‍ നിന്ന് മാത്രമല്ല, ലെബനനില്‍ നിന്നും റോക്കറ്റ്, പീരങ്കി ആക്രമണം നേരിട്ട് ഇസ്രാഈല്‍; ഹമാസിന് ഐക്യദാര്‍ഢ്യമാണെന്ന് ഹിസ്ബുല്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജെറുസലേം: (KVARTHA) ലെബനനിലെ ഹിസ്ബുല്ല സംഘം ഞായറാഴ്ച സിറിയയിലെ ഇസ്രാഈല്‍ അധിനിവേശ ഗോലാന്‍ കുന്നിലെ തര്‍ക്ക പ്രദേശത്തെ മൂന്ന് ഇസ്രാഈലി താവളങ്ങള്‍ക്ക് നേരെ ഡസന്‍ കണക്കിന് റോക്കറ്റുകളും ഷെല്ലുകളും പ്രയോഗിച്ചതായി ഇസ്രാഈല്‍ സേന അറിയിച്ചു. വലിയ അളവില്‍ റോക്കറ്റുകളും ഷെല്ലുകളും ഉപയോഗിച്ചുള്ള ആക്രമണം പലസ്തീന്‍ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യമാണെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു.
   
Attack | ഗാസയില്‍ നിന്ന് മാത്രമല്ല, ലെബനനില്‍ നിന്നും റോക്കറ്റ്, പീരങ്കി ആക്രമണം നേരിട്ട് ഇസ്രാഈല്‍; ഹമാസിന് ഐക്യദാര്‍ഢ്യമാണെന്ന് ഹിസ്ബുല്ല

ഇസ്രാഈല്‍ അധിനിവേശ ഷെബാ ഫാമിലെ റഡാര്‍ സൈറ്റ് ഉള്‍പ്പെടെ മൂന്ന് പോസ്റ്റുകള്‍ക്ക് നേരെ റോക്കറ്റും പീരങ്കിയും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല വ്യക്തമാക്കി. സംഭവത്തിന് ശേഷം ഇസ്രാഈല്‍ സൈന്യം ലെബനന്‍ പ്രദേശങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു, എന്നാല്‍ ആളപായത്തെക്കുറിച്ച് റിപോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. അതിര്‍ത്തിയിലെ ലെബനന്‍ ഭാഗത്ത് ഷെല്ലാക്രമണം നടത്തിയതായി ഇസ്രാഈല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.
        
Attack | ഗാസയില്‍ നിന്ന് മാത്രമല്ല, ലെബനനില്‍ നിന്നും റോക്കറ്റ്, പീരങ്കി ആക്രമണം നേരിട്ട് ഇസ്രാഈല്‍; ഹമാസിന് ഐക്യദാര്‍ഢ്യമാണെന്ന് ഹിസ്ബുല്ല

1967ല്‍ അറബ് രാജ്യങ്ങളുമായി ആറുദിവസം നീണ്ട യുദ്ധത്തില്‍ ഈജിപ്തിന്റെ കൈവശമുണ്ടായിരുന്ന സിനായ് പെനിന്‍സുലയും സിറിയയുടെ ഗോലാന്‍ കുന്നുകളും ജോര്‍ദാന്റെ കൈവശമുണ്ടായിരുന്ന കിഴക്കന്‍ ജെറുസലേം, വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ളവയും ഇസ്രാഈല്‍ പിടിച്ചെടുത്തിരുന്നു. ഇസ്രഈല്‍ ഗോലാന്‍ മേഖലയില്‍ നിന്നു മാറണമെന്നും പ്രദേശം തിരികെ നല്‍കണമെന്നുമുള്ളത് സിറിയയുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്.

Keywords: Israel, Hamas, Palestine, Syria, World, World News, Malayalam News, Israel-Palestine War, Lebanon, War, Hezbollah bombards Israeli positions in disputed area along border with Syria's Golan Heights.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia