Artificial Intelligence | മനുഷ്യര്‍ കൃത്രിമ ബുദ്ധിയെ ഭയപ്പെടണം; എന്തുകൊണ്ടെന്നാല്‍!

 


ന്യൂഡെല്‍ഹി: (www.kvartha.com) നിര്‍മിത ബുദ്ധി (Artificial Intelligence) വിവിധ മേഖലകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കാഴ്ചയാണ് ഇന്ന് കാണാനാവുന്നത്. 1970-ല്‍ പ്രസിദ്ധീകരിച്ച 'ദ ഫ്യൂച്ചര്‍ ഷോക്ക്' എന്ന പുസ്തകത്തില്‍, അമേരിക്കന്‍ എഴുത്തുകാരന്‍ ആല്‍വിന്‍ ടോഫ്ലര്‍ സമൂഹത്തില്‍ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു. ടോഫ്‌ലറുടെ അഭിപ്രായത്തില്‍, ശാസ്ത്രവും സാങ്കേതികവിദ്യയും സാവധാനത്തില്‍ ആരംഭിച്ചു, ഇപ്പോള്‍ പുതിയ കാര്യങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍, പുതിയ ഗവേഷണങ്ങള്‍ വളരെ വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
   
Artificial Intelligence | മനുഷ്യര്‍ കൃത്രിമ ബുദ്ധിയെ ഭയപ്പെടണം; എന്തുകൊണ്ടെന്നാല്‍!

മനുഷ്യന്‍ മറ്റ് ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തനായി ലോകം ഭരിക്കുന്നത് 'ബുദ്ധി'യാണെന്നതില്‍ സംശയമില്ല. മറ്റ് ജീവജാലങ്ങള്‍ പ്രകൃതിയുമായി സ്വയം രൂപപ്പെടുത്തിയിടത്ത്, മറുവശത്ത് മനുഷ്യന്‍ തന്റെ ബുദ്ധിശക്തിയുടെ സഹായത്തോടെ പ്രകൃതിയെ തനിക്കനുസരിച്ച് വാര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ചിന്തിക്കാനും മനസിലാക്കാനും ആലോചിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്ന മസ്തിഷ്‌കം മനുഷ്യനുണ്ട്. എന്നാലിപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രൂപകല്പനയില്‍ മനുഷ്യനേക്കാള്‍ മികച്ചതാണ്.

അതേസമയം, എഐ ഉയര്‍ത്തുന്ന ആശങ്കള്‍ മറുവശത്ത് കാണാതെ പോകരുത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു പ്രധാന ചോദ്യം വരും കാലങ്ങളില്‍ കൃത്രിമബുദ്ധിയുള്ള യന്ത്രങ്ങള്‍ മനുഷ്യനെ മറികടക്കുമോ എന്നതാണ്? സാഹചര്യത്തിനനുസരിച്ച് യന്ത്രങ്ങളെ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സാങ്കേതിക വിദ്യയാണ് ഇന്ന് എഐയിലൂടെ വികസിക്കുന്നത്. സാങ്കേതിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു യന്ത്രത്തിനും മനുഷ്യരില്‍ നിന്ന് കമാന്‍ഡുകള്‍ എടുക്കേണ്ട ആവശ്യമില്ലാത്ത ഒരു കാലം ലോകത്ത് വരുമെന്നാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച്, അടുത്തതായി എന്തുചെയ്യണമെന്ന് സ്വയം നിര്‍ണയിക്കാന്‍ കഴിയുന്ന തരത്തില്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് എഐ മേഖലയിലെ ഗവേഷണത്തിന്റെ ലക്ഷ്യം.

പൊതുവായ ജോലികള്‍ മുതല്‍ പുതിയ കണ്ടുപിടിത്തം വരെയുള്ള എല്ലാ ജോലികളും മനുഷ്യര്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും പലപ്പോഴും പറയാറുണ്ട്, എന്നാല്‍ ഈ കൃത്രിമബുദ്ധി യുഗത്തില്‍, ഈ ജോലികളെല്ലാം ഇനി മനുഷ്യന്‍ ചെയ്യേണ്ടതില്ല. അപ്പോള്‍ കൃത്രിമബുദ്ധിയുള്ള യന്ത്രങ്ങള്‍ മനുഷ്യരെ തൊഴില്‍രഹിതരാക്കുമോ?. ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ളതാണ് ഏറ്റവും വലിയ ആശങ്കകരില്‍ ഒന്ന്. എഐക്ക് കാര്യക്ഷമമായി ചെയ്യാന്‍ ചെയ്യുന്ന 7,800 തൊഴിലവസരങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നിര്‍ത്താനുള്ള ഐബിഎമ്മിന്റെ പദ്ധതി അടുത്തിടെ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. എഐ മൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടത്തിന്റെ അളവ് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ പര്യാപ്തമാണ്, ഇത് സാമ്പത്തിക സുരക്ഷയെയും ബാധിക്കും.

പല സാങ്കേതിക വിദഗ്ധരും പറയുന്നത് എന്തെങ്കിലും കാരണത്താല്‍ ചിന്താ-ഗ്രഹണ യന്ത്രങ്ങള്‍ മനുഷ്യരെ തങ്ങളുടെ ശത്രുക്കളായി കണക്കാക്കാനും മത്സരിക്കാനും തുടങ്ങിയാല്‍, മനുഷ്യരാശിക്ക് അപകടമുണ്ടാകാം. 'ദ ടെര്‍മിനേറ്റര്‍', 'ഐ റോബോട്ട്' തുടങ്ങിയ ഹോളിവുഡ് സിനിമകളില്‍ ഇത്തരമൊരു സാഹചര്യം സങ്കല്‍പ്പിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണം മനുഷ്യര്‍ക്ക് ജോലി കുറയും. മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങള്‍ ഉപയോഗിക്കും, ഇതിന് നിരവധി ദോഷങ്ങളുമുണ്ട്. യന്ത്രങ്ങള്‍ സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങും, അത് നിയന്ത്രിച്ചില്ലെങ്കില്‍ അത് മനുഷ്യ നാഗരികതയ്ക്ക് അപകടകരമാണെന്ന് തെളിയിക്കപ്പെട്ടേക്കാം.

ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ നന്മകളും ഉണ്ടായിരുന്നിട്ടും, യന്ത്രങ്ങള്‍ക്ക് ബുദ്ധി നല്‍കുന്നത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവമാണെന്ന് തെളിയിക്കുമെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. അതിവേഗം വളരുന്ന സാങ്കേതിക ശക്തിയും അത് ഉപയോഗിക്കാനുള്ള നമ്മുടെ ബുദ്ധിയും തമ്മിലുള്ള മത്സരമാണ് നമ്മുടെ ഭാവി. അതുകൊണ്ട് വിജയം നമ്മുടെ ബുദ്ധിയുടെതാണെന്ന് ഉറപ്പാക്കുക.

Keywords:  Artificial Intelligence, Technology, Science, Lay Off, World News, Here's WHY humans fear Artificial Intelligence.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia