Disaster | നേപ്പാളിലെ പ്രളയത്തിൽ മരണസംഖ്യ 217 ആയി; പലരും ഇപ്പോഴും കാണാമറയത്ത്


● കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ പ്രളയം
● കാഠ്മണ്ഡു താഴ്‌വരയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം
● 20,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ
കാഠ്മണ്ഡു: (KVARTHA) നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 217 ആയി. പലരും ഇപ്പോഴും കാണാമറയത്താണ്. ഇതുവരെ 28 പേരെ കാണാതാവുകയും 143 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം തിവാരി പറഞ്ഞു. കഴിഞ്ഞ 45 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
#WATCH | Nepal Floods | Death toll rises to 170 after torrential rainfall-induced landslide and flooding sweeps across the country: Home Ministry
— ANI (@ANI) September 29, 2024
Rescue operations underway pic.twitter.com/diJ0kGCFhk
വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയും വെള്ളപ്പക്കവും വിവിധയിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ആയിരക്കണക്കിന് ആളുകളെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാക്കുകയും ചെയ്തു. കിഴക്കൻ, മധ്യ നേപ്പാളിലെ പ്രദേശങ്ങൾ വെള്ളിയാഴ്ച മുതൽ വെള്ളത്തിനടിയിലാണ്.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ പെയ്ത കനത്ത മഴയാണ് നേപ്പാളിലുടനീളം ദുരിതം വിതച്ചത്. മരണസംഖ്യ 50 കടന്ന കാഠ്മണ്ഡു താഴ്‌വരയിലാണ് ഏറ്റവും കൂടുതൽ ആഘാതമുണ്ടായത്. നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ് എന്നിവരടക്കം 20,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ വിതരണത്തിനുമായി വിന്യസിച്ചിട്ടുണ്ട്.
പരിക്കേറ്റവർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയിലാണെന്ന് തിവാരി പറഞ്ഞു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും നാശനഷ്ടം സംഭവിച്ചവർക്ക് സഹായ സാമഗ്രികൾ വിതരണം ചെയ്യുകയാണ്. തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ വിതരണം എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. റോഡുകൾ ഗതാഗത യോഗ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാളിലെ മൺസൂൺ സീസൺ ജൂണിൽ ആരംഭിച്ച് സാധാരണയായി സെപ്റ്റംബർ പകുതിയോടെ അവസാനിക്കുന്നതാണ്. എന്നാൽ ഈ വർഷം, സീസണിന്റെ അവസാനത്തിലേക്ക് എത്തുമ്പോൾ പോലും കനത്ത മഴ തുടരുകയാണ്. എന്നിരുന്നാലും, ദുരന്തബാധിതരായ ആളുകൾക്ക് അൽപ്പം ആശ്വാസം നൽകി കാഠ്മണ്ഡുവിൽ ഇപ്പോൾ കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്.
#Nepal #Floods #Rescue #Monsoon #HumanitarianAid #NaturalDisaster