മാതാവ് കാമുകനോടൊപ്പം ചെലവഴിക്കാനെടുത്തത് 9 ദിവസം; വീട്ടിനുള്ളില്‍ പൂട്ടിയിട്ട പിഞ്ചുകുട്ടികള്‍ പട്ടിണി കിടന്ന് മരിച്ചു

 



കീവ്: (www.kvartha.com 08.12.2016) മാതാവ് കാമുകനൊപ്പം ഊരുചുറ്റാന്‍ പോയി. വീട്ടിനുള്ളില്‍ പൂട്ടിയിട്ട പിഞ്ചുകുട്ടികള്‍ പട്ടിണി കിടന്നു മരിച്ചു. ഉക്രയിന്‍ തലസ്ഥാനമായ കീവിലാണ് സംഭവം. മക്കളെ വീട്ടില്‍ പൂട്ടിയിട്ട് ഒന്‍പത് ദിവസമാണ് ഇവര്‍ കാമുകനോടൊപ്പം ചുറ്റിക്കറങ്ങിയത്. ഇതോടെ കഴിക്കാന്‍ ഭക്ഷണമില്ലാതെ 20 കാരിയായ വ് ളാഡിസ്ലേവ പോഡ്ചാപ്‌കോയുടെ 23 മാസം പ്രായമുള്ള മകന്‍ ഡാനി, രണ്ടുവസയ് പ്രായമുള്ള മകള്‍ അന്ന എന്നിവര്‍ വീട്ടിനുള്ളില്‍ തനിച്ചായി.

മാതാവ് കാമുകനോടൊപ്പം ചെലവഴിക്കാനെടുത്തത് 9 ദിവസം; വീട്ടിനുള്ളില്‍ പൂട്ടിയിട്ട പിഞ്ചുകുട്ടികള്‍ പട്ടിണി കിടന്ന് മരിച്ചു

വീട്ടിനുള്ളില്‍ കുറച്ച് ചോക്ക്‌ലേറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്, ഭക്ഷണ സാധനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഇതോടെ ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടികള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മാതാവ് തിരിച്ചെത്തിയപ്പോഴേക്കും മകന്‍ ഡാനി മരിച്ചിരുന്നു, മകള്‍ അന്ന ഗുരുതരാവസ്ഥയിലായിരുന്നു.

കുറച്ച് ദിവസങ്ങളായി ഫ് ളാറ്റിനുള്ളില്‍ നിന്ന് കരച്ചിലും ബഹളങ്ങളും കേട്ടിരുന്നുവെന്ന് അടുത്ത ഫ് ളാറ്റിലുള്ളവര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഫ് ളാറ്റ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ചില്ലെന്നും അവര്‍ അറിയിച്ചു. ഫ് ളാറ്റില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അന്നയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഭക്ഷണം നല്‍കി. കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം വീട്ടില്‍ പൂട്ടിയിട്ട മക്കള്‍ മരിക്കുമെന്ന് താന്‍ കരുതിയില്ലെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്. വ് ളാഡിസ്ലേവ പോഡ്ചാപ്‌കോയുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടികള്‍. ഇപ്പോള്‍ പുതിയ കാമുകനുമായുള്ള ബന്ധത്തില്‍ ഇവര്‍ ഗര്‍ഭിണിയാണ്. ഗുരുതര കുറ്റം ചുമത്തിയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് എട്ട് വര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:
മഞ്ചേശ്വരത്ത് വീട്ടമ്മയുടെ മരണത്തില്‍ സംശയമെന്ന് ആക്ഷേപം; മറവുചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഒരുവിഭാഗം ബന്ധുക്കളും നാട്ടുകാരും

Keywords:  Heartbreaking scenes inside locked apartment where mum left son, 1, and daughter, two, to starve for 9 days, Hospital, Treatment, Doctor, Police, Case, Arrest, Flat, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia