SWISS-TOWER 24/07/2023

Crocodile | കലിപൂണ്ട മുതല കുതിച്ച് ചാടി, രക്ഷപ്പെട്ടത് കഷ്ടിച്ച്‌! ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാലിഫോർണിയ: (KVARTHA) പാമ്പുകളെയും മറ്റ് ജീവികളെയും കുറിച്ചുള്ള അത്ഭുതകരമായ വീഡിയോകൾ പങ്കുവെച്ച് പ്രശസ്തനാണ് ജെയ് ബ്രൂവർ. ഫ്ലോറിഡയിലെ ദി റെപ്റ്റൈൽ സൂ (The Reptile Zoo) എന്ന മൃഗശാലയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ജെയ് ബ്രൂവർ പങ്കുവെച്ച ഒരു മുതലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Crocodile | കലിപൂണ്ട മുതല കുതിച്ച് ചാടി, രക്ഷപ്പെട്ടത് കഷ്ടിച്ച്‌! ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

ചതുപ്പുനിലമുള്ള ഒരു കുളത്തിൽ പതിയിരിക്കുന്ന ഭീമാകാരമായ മുതലയുടെ ആക്രമണത്തിൽ നിന്ന് ബ്രൂവർ കഷ്ടിച്ച്‌ രക്ഷപ്പെടുന്നത് ദൃശ്യത്തിൽ കാണാം. 'സ്‌നീക്കി സ്‌നീക്കി ക്രോക്ക്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. അപകടകരമായ ജീവികളെ നേരിടുമ്പോൾ ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു.

ഈ വീഡിയോ വൈറലായതോടൊപ്പം, ജീവജാലങ്ങളെ അടുത്തുചെന്ന് വീഡിയോ എടുക്കുന്നതിന്റെ അപകടത്തെക്കുറിച്ചുള്ള ചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി.


Keywords: News, World, California, Jay Brewer, Viral Video, Crocodile, Snake, Pond, Attack,   Heart-stopping video shows 'sneaky' crocodile jumping out of marshy pond to attack.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia