'അടുത്തുവരുന്ന രണ്ട് ലോകകപിലും അയാള്‍ ഇന്‍ഡ്യയെ നയിക്കട്ടെ'; സുനില്‍ ഗവാസ്‌കര്‍

 


ദുബൈ: (www.kvartha.com 29.09.2021) ഈ അടുത്തായിയാണ് കോഹ്ലി ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്. വരാനിരിക്കുന്ന ടി20 ലോകകപിന് ശേഷം താന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് കോഹ്ലി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. രോഹിത് ശര്‍മയായിരിക്കും അടുത്ത നായകനെന്നാണ് പുറത്തുവരുന്ന റിപോര്‍ട്. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍, ഡെല്‍ഹി നായകന്‍ റിഷഭ് പന്ത് എന്നീ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.

ഇപ്പോഴിത മുന്‍ ഇന്‍ഡ്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ ക്യാപ്റ്റന്‍ സ്ഥാനത്തെക്ക് രോഹിത്തിന്റെ പേരാണ് പറയുന്നത്. ഈ വരുന്ന ലോകകപില്‍ തന്നെ രോഹിതിനെ നായകനാക്കണമെന്നാണ് ഗവാസ്‌കറുടെ വാദം. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ക്രികെറ്റ് കണക്റ്റഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

'അടുത്തുവരുന്ന രണ്ട് ലോകകപിലും അയാള്‍ ഇന്‍ഡ്യയെ നയിക്കട്ടെ'; സുനില്‍ ഗവാസ്‌കര്‍

ഗവാസ്‌കറുടെ വാക്കുകള്‍ ഇങ്ങനെ: ഈ രണ്ട് ലോകകപിനും രോഹിത് ഇന്‍ഡ്യയെ നയിക്കണമെന്നാണ് എന്റെ അഭിപ്രായം. യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലും ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകപിലും.

ഒരു വര്‍ഷത്തെ ഇടവേളയിലാണ് ഈ രണ്ട് ലോകകപും നടക്കുന്നത്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റനെ മാറ്റുന്നത് ശരിയായ കാര്യമല്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെകോർഡ് രോഹിത്തിനുണ്ട്. 2018ല്‍ ഏഷ്യാ കപിലും നിദാഹസ് ട്രോഫിയിലും രോഹിത് ഇൻഡ്യയെ കിരീടത്തിലേക്ക് എത്തിച്ചു. കൂടാതെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ മുംബൈ ഇന്‍ഡ്യന്‍സിനെ കിരീടത്തിലേക്ക് എത്തിച്ചതും നായകന്‍ എന്ന നിലയില്‍ രോഹിത്തിന്റെ മികവ് കാട്ടുന്നു.

ഒക്ടോബര്‍ 17നാണ് ടി20 ലോകകപിലെ യോഗ്യത മത്സരങ്ങള്‍ക്ക് തുടക്കമാക്കുന്നത്. 23ന് ഔദ്യോഗിക മത്സരങ്ങളും. 24നാണ് ഇന്‍ഡ്യയുടെ ആദ്യ മത്സരം. ചിര വൈരികള്ളായ പാകിസ്ഥാനുമായണ് മത്സരം.

Keywords: News, World, Cricket, IPL, Mumbai Indians, Rohit Sharma, World Cup, Virat Kohli, Delhi, Punjab, Sunil Gavasker, UAE, Record, 'He should be India's captain for this T20 World Cup and also the next one': Gavaskar names Virat Kohli's replacement.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia