Hannah Goslar | ഹന്ന ഗോസ്ലര്‍ അന്തരിച്ചു; രണ്ടാം ലോകമഹായുദ്ധ കാലത്ത് ബെര്‍ഗന്‍-ബെല്‍സന്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ തടവിലായിരുന്ന ആന്‍ ഫ്രാങ്കിന്റെ ഉറ്റ സുഹൃത്ത്

 


ADVERTISEMENT


ആംസ്റ്റര്‍ഡാം: (www.kvartha.com) ആന്‍ ഫ്രാങ്കിന്റെ ഉറ്റസുഹൃത്തുക്കളില്‍ ഒരാളായ ഹന്ന ഗോസ്ലര്‍ (93) അന്തരിച്ചു. ആന്‍ ഫ്രാങ്ക് ഫൗന്‍ഡേഷനാണ് മരണവിവരം അറിയിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബെര്‍ഗന്‍-ബെല്‍സന്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ തടവിലായിരുന്ന ആന്‍ ഫ്രാങ്ക്, ക്യാംപില്‍ നിന്നെഴുതിയ ഡയറിക്കുറിപ്പിന്റെ പേരില്‍ ഇന്നും ഒളിമങ്ങാതെയിരിക്കുന്നു.
Aster_MIMS

'ഹന്ന, അല്ലെങ്കില്‍ ഹന്നലി എന്നാണ് ഗോസ്ലറെ ആന്‍ തന്റെ ഡയറിയില്‍ വിശേഷിപ്പിച്ചിരുന്നത്. ആന്‍ ഫ്രാങ്കിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഗോസ്ലര്‍. കിന്റര്‍ഗാര്‍ടന്‍ മുതല്‍ അവര്‍ക്ക് പരസ്പരം അറിയുമായിരുന്നു,' ആന്‍ ഫ്രാങ്ക് ഫൗന്‍ഡേഷന്‍ വെബ്സൈറ്റില്‍ പറഞ്ഞു. 

ഇരുവരുടെയും സൗഹൃദത്തിന്റെയും ഹോളോകോസ്റ്റിന്റെയും ഓര്‍മ്മകള്‍ ഹന്ന അവസാനകാലത്ത് പങ്കുവച്ചിരുന്നു. അത് എത്ര ഭയാനകമായാലും, അവസാന ഡയറിക്കുറിപ്പിന് ശേഷം തനിക്കും സുഹൃത്ത് ആനിനും എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് ഗോസ്ലര്‍ കരുതി..' - ഫൗന്‍ഡേഷന്‍ വെബ്‌സൈറ്റില്‍ കുറിച്ചു. 

Hannah Goslar | ഹന്ന ഗോസ്ലര്‍ അന്തരിച്ചു; രണ്ടാം ലോകമഹായുദ്ധ കാലത്ത് ബെര്‍ഗന്‍-ബെല്‍സന്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ തടവിലായിരുന്ന ആന്‍ ഫ്രാങ്കിന്റെ ഉറ്റ സുഹൃത്ത്


1928-ല്‍ ജനിച്ച ഹന്ന ഗോസ്ലര്‍ 1933-ല്‍ നാസി ജര്‍മനിയില്‍ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്ത് ആംസ്റ്റര്‍ഡാമില്‍ താമസമാക്കി. സ്‌കൂളില്‍ വച്ചാണ് ഗോസ്ലറും ആന്‍ ഫ്രാങ്കും കണ്ടുമുട്ടുന്നത്. 1942 ല്‍ നാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഫ്രാങ്ക് കുടുംബം ഒളിവില്‍ പോയപ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. 1943-ല്‍ ഗസ്റ്റപ്പോ അറസ്റ്റ് ചെയ്ത ഗോസ്ലറും കുടുംബവും അടുത്ത വര്‍ഷം ബെര്‍ഗന്‍-ബെല്‍സനിലേക്ക് നാടുകടത്തപ്പെട്ടു.

പിന്നീട് 1945 ഫെബ്രുവരിയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ വച്ച് ആനിന്റെ മരണത്തിന് തൊട്ടുമുമ്പ് ഗോസ്ലര്‍ ആന്‍ ഫ്രാങ്കിനെ വീണ്ടും കണ്ടുമുട്ടി. ക്യാംപിലെ പീഡനത്തില്‍ നിന്ന് ഗോസ്ലറും അവളുടെ സഹോദരി ഗാബിയും മാത്രമാണ് അവരുടെ കുടുംബത്തില്‍ അതിജീവിച്ചത്. ഗോസ്ലര്‍ പിന്നീട് ജറുസലേമിലേക്ക് കുടിയേറി. അവിടെ വച്ച് ഗോസ്ലര്‍, വാള്‍ടര്‍ പികിനെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് മൂന്ന് മക്കളും 11 പേരക്കുട്ടികളും 31 പ്രപൗത്രരും ഉണ്ടായിരുന്നു. 

Keywords:  News,World,international,Death,Obituary,History,Top-Headlines,Book, Hannah Goslar, Anne Frank’s friend and Holocaust survivor, dies aged 93
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia