Hamas | ബന്ദികളെ മാനുഷികമായും മാന്യമായും പരിഗണിക്കുമെന്ന് ഹമാസ്; മുതിർന്നവരെയും സാധാരണക്കാരെയും കുട്ടികളെയും ബഹുമാനിക്കാനും നേരിട്ട് പങ്കെടുക്കാത്തവരെ കൊല്ലരുതെന്നും നിർദേശമുണ്ടെന്നും നേതാവ്
Oct 9, 2023, 21:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗസ്സ: (KVARTHA) ബന്ദികളോട് വളരെ മാനുഷികവും മാന്യവുമായ രീതിയിൽ പെരുമാറാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഫലസ്തീൻ സായുധ സംഘടനയായ ഹമാസ്. മുതിർന്നവരെയും സാധാരണക്കാരെയും കുട്ടികളെയും ബഹുമാനിക്കാനും പോരാട്ടത്തിൽ നേരിട്ട് പങ്കെടുക്കാത്തവരെ കൊല്ലരുതെന്നും ഹമാസ് നേതാവ് മുഹമ്മദ് ദീഫ് നിർദേശം നൽകിയതായി ഹമാസ് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം മേധാവി ബാസിം നൈസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. എത്ര പേരെ ഹമാസ് ബന്ദികളാക്കിയെന്നും ആക്രമണത്തിൽ എത്ര പേരെ കൊലപ്പെടുത്തിയെന്നും പറയാൻ അദ്ദേഹം തയ്യാറായില്ല.
ശനിയാഴ്ച ഇസ്രാഈലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിതമായ വൻ ആക്രമണത്തിൽ 700-ലധികം ഇസ്രാഈലി പൗരന്മാർ മരിച്ചിട്ടുണ്ട്. സംഗീതോത്സവത്തിനിടെ ഹമാസ് തോക്കുധാരികളാൽ കൊല്ലപ്പെട്ട 200 പേരും ഇതിൽ ഉൾപ്പെടുന്നു. ഇവരെ കൂടാതെ ഡസൻ കണക്കിന് ആളുകളെ ബന്ദികളാക്കിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരെയും ഗസ്സയിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്ട്. 130-ലധികം ഇസ്രാഈലികളെയും മറ്റ് പൗരന്മാരെയും ഹമാസ് ബന്ദികളാക്കിയതായാണ് പറയുന്നത്. അതേസമയം, ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 500-ലധികം പേർ മരിച്ചു.
അതിനിടെ, ഹമാസും ഇസ്രാഈലും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ ഒമ്പത് അമേരിക്കക്കാരുടെയും പത്തിലധികം ബ്രിട്ടീഷ് പൗരന്മാരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇരയായവരോടും അവരുടെ കുടുംബങ്ങളോടും തങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

Keywords: News, Malayalam-News , World, Israel, Hamas, Palestine, Hamas says hostages will be treated humanely and with dignity
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.