ADVERTISEMENT
കുട്ടിയാനം മുഹമ്മദ് കുഞ്ഞി
(www.kvartha.com 20/08/2018)
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്
ലബ്ബൈക്കലാശരീക ലക്ക ലബ്ബൈക്ക്
ഇന്നല്‍ ഹംദ വന്നിഅ്മത
ലകവല്‍ മുല്‍ക്ക് ലാ ശരീക ലക്ക്
എന്ന മന്ത്ര ധ്വനികളുമായി വിശുദ്ധ കഅ്ബാലയത്തെ ലക്ഷ്യമാക്കി ലോകത്തിന്റെ നാനാ ഭഗത്തുനിന്നുള്ള ലക്ഷോപലക്ഷം ജനങ്ങള്‍ മക്കയിലേക്ക് എത്തിയിരിക്കുകയാണ്. ഇബ്രാഹിം നബിയും ഇസ്മാഈല്‍ നബിയും ഹാജറാ ബീവിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടാവിന് വേണ്ടി ചെയ്ത ത്യാഗത്തിന്റെ സ്മരണകള്‍ പുതുക്കുക കൂടിയാണ് ഹജ്ജും ബലിപെരുന്നാളും.
ഓരോ മുസല്‍മാന്റെയും നിസ്‌കാരത്തിന്റെ ദിശാ കേന്ദ്രമായ കഅ്ബ ശരീഫിനെ നേരില്‍കണ്ട് വന്ദിക്കാനും പ്രദര്‍ശനം (ത്വവാഫ്്) വയ്ക്കാനുമുള്ള ചിരകാല സ്വപ്നം സാക്ഷാത്കരിക്കാനായി വന്നെത്തുന്നവര്‍ ഉംറ നിര്‍വ്വഹിച്ച്, മഖാമു ഇബ്രാഹിമില്‍ സുജൂദ് ചെയ്ത്, അജറൂല്‍ അസ്‌വദ് തൊട്ട് ചുംബിച്ച്, സംസം എന്ന പുണ്യജലം വേണ്ടുവോളം കുടിച്ച് സഫ മര്‍വ്വയില്‍ സഅ്‌യ് ചെയ്ത് ബാക്കിവരുന്ന സമയങ്ങളില്‍ പള്ളിയില്‍ ഇഅ്തിഖാഫിനിരുന്ന് ഖുറാന്‍ പാരായണം ചെയ്ത് ദിക്കിര്‍ ചൊല്ലി, ഉള്ളുരുകി പ്രര്‍ത്ഥിച്ച്, കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതെ ഇബാദത്തുകള്‍ ചെയ്ത്, ഹജ്ജിനുള്ള സമയമാകുമ്പോള്‍ മിനായില്‍ പോയി രാപാര്‍ത്ത് അറഫയില്‍ സമ്മേളിച്ച് മുസ്തലീഫയില്‍ പ്രധാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച ശേഷം ജംറയില്‍ ചെന്ന് പ്രതീകാത്മകമായി പിശാചിനെ കല്ലെറിഞ്ഞ് കഴിയുന്നതോടെ ഹജ്ജിനു പരിസമാപ്തി കുറിക്കും.
സൗദിയില്‍ വന്നിറങ്ങിയ ഉടനെയോ ഹജ്ജിന് ശേഷമോ മദീനയില്‍ പോയി പ്രവാചകന്റെ റൗളാ ശരീഫും മറ്റു പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചു കഴിയുന്നതോടെ തീര്‍ത്ഥാടകരുടെ ജീവിതം തന്നെ മാറിമറിയുന്നു. മാതാവിന്റെ ഉദരത്തില്‍ നിന്നും ജനിച്ചുവീഴുന്ന നവജാതശിശുവിന്റെ ഹൃദയ ശുദ്ധിയോടെ കറകളഞ്ഞ മനസ്സുമായിട്ടായിരിക്കും അവിടുന്ന് സ്വദേശത്തേക്ക് തിരിച്ചുപോവുക. പിന്നീടുള്ള ശിഷ്ട ജീവിതം പാപക്കറകളൊന്നും പുരളാതെ കാത്തുസൂക്ഷിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ അടിവരയിട്ട് പറയുന്നത്.
ഇസ്ലാമിന്റെ പഞ്ചകര്‍മ്മങ്ങളില്‍ അഞ്ചാമത്തേതായ ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്നവരോട് മതം ഇങ്ങനെ നിര്‍ദ്ദേശിക്കുന്നുണ്ടത്രേ. ഹലാലായ സമ്പത്തും ആരോഗ്യവുമുള്ളവര്‍ തന്റെ ബാധ്യതകളെല്ലാം നിറവേറ്റിയ ശേഷമാണ് ഹജ്ജിന് പോകേണ്ടത്. തന്റെ കുടുംബത്തില്‍ കെട്ടിക്കാന്‍ പ്രായമായ പെണ്‍കുട്ടികളോ രോഗംകൊണ്ടോ മറ്റോ പ്രയാസം അനുഭവിക്കുന്നവരുണ്ടെങ്കില്‍ അവരെ സഹായിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. ചതി വഞ്ചനകളൊന്നും ചെയ്യാതെ നേരായ രീതിയില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണത്തില്‍ നിന്നായിരിക്കണം ഹജ്ജിന് പോകേണ്ടത്.

Keywords: Article, World, Hajj, Religion, Eid, Mecca, Saudi Arabia, Kutiyanam Muhammed Kunhi, Hajj and Eid Ul Azha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.