ആയുധധാരികളുടെ ആക്രമണത്തില്‍ നൈജീരിയയില്‍ 88 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
Jun 6, 2021, 10:43 IST
ADVERTISEMENT
ലാഗോസ്: (www.kvartha.com 06.06.2021) ആയുധധാരികളുടെ ആക്രമണത്തില്‍ നൈജീരിയയില്‍ 88 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. നൈജീരിയയിലെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ കെബ്ബിയില്‍ ആണ് ആക്രമണമുണ്ടായത്.
സംസ്ഥാനത്തെ ഡാങ്കോ-വസാഗു പ്രദേശത്താണ് കൊള്ളക്കാര്‍ അക്രമം അഴിച്ചുവിട്ടതെന്ന് സംസ്ഥാന പൊലീസ് വക്താവ് നഫിയു അബുബക്കര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ 66 മൃതദേഹങ്ങള്‍ ആദ്യം കണ്ടെടുത്തതെന്നും പിന്നീട് ഇത് 88 ആയി ഉയര്‍ന്നതായും അബുബക്കര്‍ പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ സമുദായങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

ഏപ്രിലില്‍ തോക്കുധാരികളുടെ ആക്രമണം തടയുന്നതിനിടെ ഒന്‍പത് പൊലീസുകാരും കെബ്ബിയിലെ സിവിലിയന്‍ പ്രതിരോധ സംഘത്തിലെ രണ്ട് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.