ഗ്വാട്ടിമാലയില്‍ മണ്ണിടിച്ചിലിലും കനത്ത മഴയിലും 30 മരണം; 600 ഓളം പേരെ കാണാതായി
Oct 3, 2015, 11:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗ്വാട്ടിമാല സിറ്റി: (www.kvartha.com 03.10.2015) ലാറ്റിനമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിലും കനത്ത മഴയിലും പെട്ട് 30 ഓളം പേര്‍ മരിച്ചു. 600ഓളം പേരെ കാണാതായി, 25ഓളം പേര്‍ക്ക് പരിക്കേറ്റു. 125ഓളം വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയ്ക്ക് സമീപമാണ് ദുരന്തം. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
ഗ്വാട്ടി മാല സിറ്റിയ്ക്ക് സമീപം സാന്റ കറ്റാറിന എന്ന ചെറു ടൗണിലും എല്‍ കാംബ്രെ ഗ്രാമത്തിലുമാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. 34 പേരെ മണ്ണിനടിയില്‍ നിന്ന് രക്ഷിയ്ക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ദുരന്തനിവാരണസേനയും പോലീസും സൈന്യവും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.
മെയ് മുതല്‍ നവംബര്‍ വരെയാണ് ഗ്വാട്ടിമാലയില്‍ കാലവര്‍ഷം കനക്കുന്നത്. എല്ലാ വര്‍ഷവും ഈ അവസരത്തില്‍ നിരവധി ജീവനുകളാണ് പൊഴിഞ്ഞുപോകുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രകൃതി ദുരന്തങ്ങളില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെടുകയും 9,000 ത്തോളം വീടുകള്‍ തകര്‍ന്നു പോവുകയും ചെയ്തിരുന്നു.

Also Read:
കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Keywords: Guatemala City hillside collapse leaves many dead, hundreds missing, Injured, Police, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.