Resigned | ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 മരണം; സ്റ്റേഷന് മാസ്റ്റര്‍ അറസ്റ്റില്‍; ഉത്തരവാദിത്തമേറ്റെടുത്ത് ഗ്രീസിലെ ഭരണകൂടം; ഗതാഗത മന്ത്രി രാജി വച്ചു
Mar 2, 2023, 08:41 IST
ഏഥന്‍സ്: (www.kvartha.com) ലാരിസ നഗരത്തില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചതായി സര്‍കാര്‍ ഔദ്യോഗികമായി വ്യക്തമാക്കി. രാജ്യത്തെ ഞെട്ടിച്ച അപകടത്തിന്റെ ഉത്തരവാദിത്തം ഗ്രീസിലെ ഭരണകൂടം ഏറ്റെടുത്തു. അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാനാകില്ലെന്ന് വ്യക്തമാക്കി ഗ്രീക് ഗതാഗത മന്ത്രി കോസ്റ്റാസ് സ്ഥാനം രാജി വച്ചു. സംഭവത്തിന് പിന്നാലെ ലാരിസ സ്റ്റേഷന് മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപകടത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അതിനാല്‍ മരണസംഖ്യ കൂടിയേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്.
250 ഓളം യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. 350 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരില്‍ ചിലര്‍ പറഞ്ഞത്. യാത്രക്കാരുടെ നിലവിളികേട്ടാണ് ഓടിയെത്തിയതെന്നും രക്ഷാപ്രവര്‍ത്തനം കഠിനമായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറഞ്ഞു.
ഏഥന്‍സില്‍ നിന്നും തെസലോന്‍സ്കിയിലേക്ക് സഞ്ചരിച്ച യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും തമ്മില്‍ കൂട്ടിയിടിച്ചാണ് വന്‍ അപകടമുണ്ടായത്. ട്രെയിനുകള്‍ തമ്മിലുള്ള ഇടിയുടെ ആഘാതത്തില്‍ നാലു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ആദ്യത്തെ രണ്ട് ബോഗികളും തീകത്തി നശിച്ചു. ഭീകരമായ അപകടമാണ് ഉണ്ടായതെന്ന് ഗവര്‍ണര്‍ അടക്കമുള്ളവര്‍ പറഞ്ഞു.
Keywords: News,World,international,Accident,Accidental Death,Minister,Resignation,Train Accident,Train,Top-Headlines,Trending,Latest-News,Injured,Death,Police,Arrested, Greek transport minister resigns after train crash loses 36 people
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.