ജിയന്നയ്ക്ക് അച്ഛനില്ലാതായി; അവള്‍ വളരുന്നത് കാണാന്‍ ഇനി അദ്ദേഹമില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ജോര്‍ജ് ഫ്‌ലോയ്ഡിന്റെ ഭാര്യ

 


ADVERTISEMENT

മിനിയപ്പലിസ്: (www.kvartha.com 03.06.2020) ജോര്‍ജ് ഫ്‌ലോയ്ഡിന്റെ ഭാര്യ റോക്സി വാഷിങ്ടന്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചു.
ജോര്‍ജിന്റെ മകള്‍ ജിയന്നയുമായാണ് റോക്സി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. എട്ട് ദിവസങ്ങള്‍ മുമ്പാണ്
പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതയ്ക്ക് ഇരയായി ജോര്‍ജ് ഫ്‌ലോയ്ഡ് മരിക്കുന്നത്. പൊലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ ഞെരിഞ്ഞമര്‍ന്ന് ശ്വാസം മുട്ടിയാണ് ജോര്‍ജ് മരിച്ചത്.

ജിയന്നയ്ക്ക് അച്ഛനില്ലാതായി; അവള്‍ വളരുന്നത് കാണാന്‍ ഇനി അദ്ദേഹമില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി ജോര്‍ജ് ഫ്‌ലോയ്ഡിന്റെ ഭാര്യ

ആ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീട്ടില്‍ പോയി അവരുടെ കുടുംബത്തോടൊപ്പം ചേരാനായി. പക്ഷേ ജിയന്നയ്ക്ക് അച്ഛനില്ലാതായി. അവള്‍ വളരുന്നതും ബിരുദം നേടുന്നതും അദ്ദേഹം കാണില്ല. അവളെ ചേര്‍ത്തുപിടിച്ച് ദേവാലയത്തിയലേക്ക് അദ്ദേഹം ഒരിക്കലും നടക്കില്ല' റോക്സി മാധ്യമങ്ങളോട് പറഞ്ഞു.

'അവള്‍ക്കൊപ്പം മാത്രമാണ് ജോര്‍ജ് ഉറങ്ങിയിരുന്നത്, മകളെ ജോര്‍ജിന് അത്രയധികം ഇഷ്ടമായിരുന്നു' റോക്‌സി കൂട്ടിച്ചേര്‍ത്തു. ജോര്‍ജിന്റെ സുഹൃത്തായ സ്റ്റീഫന്‍ ജാക്സണും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മുന്‍ എന്‍ബിഎ കളിക്കാരനും കൂടിയാണ് സ്റ്റീഫന്‍ ജാക്സണ്‍.

ജോര്‍ജിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ 5 പേര്‍ കൊല്ലപ്പെട്ടു. 4000 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജോര്‍ജിന്റെ സംസ്‌കാരം 9ന് ജന്മനഗരമായ ഹൂസ്റ്റണില്‍ നടക്കും.
Keywords:  World, News, America, Police, Killed, Youth, Protest, Wife, Daughter, Baby, Media, Conference.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia