Google | നിങ്ങൾ ഇത് ചെയ്തില്ലേ? ജിമെയിൽ, യൂട്യൂബ് തുടങ്ങിയ അക്കൗണ്ടുകൾ ഉടൻ നഷ്ടപ്പെടും! വിശദാംശങ്ങൾ അറിയാം

 


കാലിഫോർണിയ: (www.kvartha.com) പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ച് ഗൂഗിൾ. രണ്ട് വർഷത്തോളം ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ അക്കൗണ്ടുകൾ നീക്കുമെന്ന് ഗൂഗിൾ അറിയിച്ചു. അക്കൗണ്ടുകൾ നഷ്ടപ്പെടുത്താതിരിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നതിന് വേണ്ടിയാണ് കമ്പനി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

Google | നിങ്ങൾ ഇത് ചെയ്തില്ലേ? ജിമെയിൽ, യൂട്യൂബ് തുടങ്ങിയ അക്കൗണ്ടുകൾ ഉടൻ നഷ്ടപ്പെടും! വിശദാംശങ്ങൾ അറിയാം

ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ തടയുവാനും ഇവയുടെ ഉപയോഗത്തിന്റെ സുരക്ഷക്കും വേണ്ടിയാണ് തീരുമാനം. 2023 ഡിസംബറിൽ ഈ തീരുമാനം നടപ്പിലാക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. രണ്ടുവർഷത്തോളമായി ഉപയോഗിക്കാത്ത അക്കൗണ്ടുകൾക്ക് എട്ടുമാസം മുൻപേ തന്നെ കമ്പനി മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള മെയിൽ അയയ്ക്കും.

അക്കൗണ്ടുകൾ നീക്കിയാൽ ജിമെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ് എന്നിങ്ങനെയുള്ള എല്ലാ ഡാറ്റകളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അക്കൗണ്ട് ഉണ്ടാക്കിയതിനുശേഷം ഒരിക്കൽ പോലും ഉപയോഗിക്കാത്തവ നീക്കം ചെയ്യുന്നതിൽ നിന്നും തുടങ്ങി ഘട്ടം ഘട്ടമായി നടപടി സ്വീകരിക്കുമെന്നും അതിന് മുമ്പ് ഉപഭോക്താക്കളെ അറിയിക്കുമെന്നും ഗൂഗിൾ അറിയിച്ചു.

അക്കൗണ്ടുകൾ നീക്കുന്നതിന്റെ കാരണങ്ങൾ

ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഹാക്കിങിന് കൂടുതൽ വിധേയമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അവയെ നീക്കാനുള്ള തീരുമാനം ഗൂഗിൾ എടുത്തതെന്ന് വൃത്തങ്ങൾ പറയുന്നു. ഒരുതവണ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ സ്വകാര്യ വിവരങ്ങൾ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. അതേസമയം തന്നെ, മറന്നു പോയതോ നഷ്ടപ്പെട്ടതോ ആയ പാസ്‌വേഡുകൾ വീണ്ടെടുക്കാൻ ഗൂഗിൾ സഹായിക്കും. ഗൂഗിളിന്റെ തീരുമാനം വ്യക്തിഗത അക്കൗണ്ടുകളെ മാത്രമേ ബാധിക്കുകയുള്ളൂ. സ്കൂളുകളുടെയും ബിസിനസ് സംബന്ധമായതുമായ അക്കൗണ്ടുകളെ ഈ നടപടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എങ്ങനെ സംരക്ഷിക്കാം?

ആദ്യം തന്നെ ഗൂഗിൾ നിങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം നൽകുന്നതായിരിക്കും. തുടർന്ന് രണ്ടുവർഷമായി ഉപയോഗിക്കാത്ത അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. പിന്നീട് നിങ്ങളുടെ അക്കൗണ്ടുകളെ സജീവമായി നിലനിർത്തുക.
* ഒരു ഇമെയിൽ വായിക്കുകയോ അയയ്ക്കുകയോ ചെയ്യുക
* ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുക
* യൂട്യൂബ് വീഡിയോ കാണുക
* പ്ലേസ്റ്റോറിൽ നിന്നും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുക
* ഗൂഗിളിൽ സെർച്ച് ചെയ്യുക

അക്കൗണ്ടിൽ ഒരു സബ്സ്ക്രിപ്ഷൻ പ്ലാൻ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഒരിക്കലും ഗൂഗിൾ ഡിലീറ്റ് ചെയ്യില്ല.

Keywords: News, World, California, Google, Update, Gmail, Youtube, Accounts, Hack, Lose Data, Youtube, December 2023, Google To Remove Inactive Accounts.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia