Lay off | ടെക് മേഖലയിലെ കൂട്ടപിരിച്ചുവിടല്‍ അവസാനിക്കുന്നില്ല; ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ലോകമെമ്പാടുമുള്ള 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു
Jan 20, 2023, 19:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: (www.kvartha.com) ടെക് മേഖലയിലെ കൂട്ടപിരിച്ചുവിടല്‍ അവസാനിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇന്ക് 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. പിരിച്ചുവിടലിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കമ്പനി സിഇഒ സുന്ദര്‍ പിച്ചൈ മാപ്പ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഗൂഗിളിന്റെ എതിരാളികളായ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.
ആല്‍ഫബെറ്റിലെ പിരിച്ചുവിടലുകള്‍ എന്‍ജിനീയറിംഗ്, ഉല്പന്ന ടീമുകളിലേക്കുള്ള കമ്പനിയുടെ റിക്രൂട്ട്മെന്റിനെയും കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ആല്‍ഫബെറ്റ് ഇങ്ക് 12,000 പേരെ പിരിച്ചുവിടുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 12,000 ജീവനക്കാരെ കുറയ്ക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി പിച്ചൈ സ്റ്റാഫ് മെമ്മോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസിലെ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ഇമെയില്‍ ഇതിനകം അയച്ചിട്ടുണ്ട്. ഈ തീരുമാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും പിച്ചൈ കുറിച്ചു. പിരിച്ചുവിടലുകള്‍ അമേരിക്കയടക്കം ലോകത്തെ മുഴുവന്‍ ജീവനക്കാരെയും ബാധിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

Keywords: Latest-News, World, Top-Headlines, America, Washington, Google, Job, Workers, Business, Report, Google parent Alphabet to lay off 12,000 employees or 6% workforce worldwide.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.