AI safety | നിർമിത ബുദ്ധി മനുഷ്യ കുലത്തിന് നാശം വിതയ്ക്കുമോ? വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു; പങ്കെടുത്ത് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ മേധാവികളും

 


വാഷിംഗ്ടണ്‍: (www.kvartha.com) നിര്‍മിത ബുദ്ധിയുമായി (Artificial Intelligence - AI) ബന്ധപ്പെട്ട അപകടസാധ്യതകളും സുരക്ഷാ നടപടികളും ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്‍നിര കമ്പനികളുമായി കൂടിക്കാഴ്ച നടത്തി. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമുഖ സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍എഐ, ആന്ത്രോപിക് എന്നിവയുടെ സിഇഒമാരും സംബന്ധിച്ചു.
     
AI safety | നിർമിത ബുദ്ധി മനുഷ്യ കുലത്തിന് നാശം വിതയ്ക്കുമോ? വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു; പങ്കെടുത്ത് ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ മേധാവികളും

ബൈഡന്‍ അഡ്മിനിസ്ട്രേഷന്‍ ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സിയന്റ്സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ ലൈല്‍ ബ്രെനാര്‍ഡ്, വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ സുന്ദര്‍ പിച്ചൈയും സത്യ നാദെല്ലയും കൂടിക്കാഴ്ചയ്ക്ക് എത്തിയെന്നാണ് വാര്‍ത്ത. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. എഐ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിന് 140 മില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപത്തെക്കുറിച്ച് കൂടിക്കാഴ്ചയ്ക്ക് മുമ്പ് വൈറ്റ് ഹൗസ് പ്രഖ്യാപനം നടത്തിയിരുന്നു എന്നതാണ് പ്രത്യേകത.

നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ വിപുലീകരിക്കാനും ഏഴ് പുതിയ നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. സമൂഹത്തിന്റെയും സുരക്ഷയുടെയും സമ്പദ്വ്യവസ്ഥയുടെയും സുരക്ഷയാണ് നമുക്ക് ഏറ്റവും പ്രധാനമെന്ന് യോഗത്തില്‍ ബൈഡന്‍ പറഞ്ഞു. ജീവിതം മികച്ചതാക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുമെന്നും എന്നാല്‍ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പൗരാവകാശങ്ങള്‍ക്കും ഇത് ഭീഷണിയാകുമെന്നും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാരും സ്വകാര്യ കമ്പനികളും സമൂഹവും ഒറ്റക്കെട്ടായി ഈ വെല്ലുവിളികളെ നേരിടണമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച് പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്ന കാര്യവും ഭരണകൂടം പരിഗണിക്കുന്നുണ്ട്.

Keywords: Artificial Intelligence, AI, Google, Microsoft, Open AI, White House, World News, America News, Google, Microsoft, OpenAI CEOs called to AI safety meeting at White House.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia