Passkeys | ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഇനി പാസ്വേഡ് ഇല്ലാതെ ലോഗിന്‍ ചെയ്യാം; 'പാസ്‌കീ' അവതരിപ്പിച്ച് ടെക് ഭീമന്‍
Dec 11, 2022, 11:45 IST
വാഷിംഗ്ടണ്‍: (www.kvartha.com) ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി പാസ്‌കീ ഫീച്ചര്‍ അവതരിപ്പിച്ച് ടെക് ഭീമനായ ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് ഏതെങ്കിലും വെബ്സൈറ്റിലേക്കോ ആപ്പിലേക്കോ ലോഗിന്‍ ചെയ്യുന്നതിന് പാസ്വേഡിന് പകരം പിന്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ഉപയോഗിച്ച് ഐഡന്റിറ്റി വെരിഫൈ ചെയ്യാന്‍ ഇനി സാധിക്കും.
ഒക്ടോബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഫീച്ചര്‍, ക്രോം എം108 (Chrome M108) ലാണ് അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ടെക്നോളജി ന്യൂസ് വെബ്സൈറ്റായ ദി വെര്‍ജ് റിപ്പോര്‍ട്ട് അനുസരിച്ച്, Windows 11, macOS, Android എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പിലും മൊബൈല്‍ ഫോണിലും പാസ്‌കീകള്‍ പ്രവര്‍ത്തിക്കും. കൂടാതെ, കമ്പനിയുടെ സ്വന്തം പാസ്വേഡ് മാനേജര്‍ അല്ലെങ്കില്‍ 1 പാസ്വേഡ് അല്ലെങ്കില്‍ ഡാഷ്ലെയ്ന്‍ പോലുള്ള അനുയോജ്യമായ മൂന്നാം കക്ഷി പാസ്വേഡ് മാനേജര്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റ് ഉപകരണങ്ങളിലേക്ക് പാസ്‌കീകള്‍ സമന്വയിപ്പിക്കാനും സാധിക്കും. അതേസമയം തന്നെ, പാസ്വേഡ് നല്‍കി ലോഗിന്‍ ചെയ്യുന്ന സാധാരണ രീതി നിര്‍ത്തലാക്കില്ല.
പരമ്പരാഗത ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ രീതിയേക്കാള്‍ ഉപയോക്താക്കള്‍ക്ക് ഏറെ സുരക്ഷിതമാണിതെന്ന് ഗൂഗിള്‍ അവകാശപ്പടുന്നു. ഈ വര്‍ഷം മെയില്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ ഉപയോക്താക്കള്‍ക്ക് പൊതു പാസ്വേഡ് ഇല്ലാത്ത സൈന്‍ ഇന്‍ ഓപ്ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യവും (W3C) FIDO അലയന്‍സും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് പാസ്‌കീ.
പാസ്‌കീ ഒരു ക്രിപ്റ്റോഗ്രാഫിക് പ്രൈവറ്റ് കീയാണ്. രജിസ്റ്റര്‍ ചെയ്ത ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് അണ്‍ലോക്ക് ഉപയോഗിച്ച് ഐഡന്റിറ്റി വെരിഫൈ ചെയ്യുന്നതിലൂടെ ആന്‍ഡ്രോയിഡ് ഫോണില്‍ എളുപ്പത്തില്‍ ഒരു പാസ്‌കീ സൃഷ്ടിക്കാന്‍ കഴിയും. പാസ്‌കീകള്‍ സുരക്ഷിതത്വത്തിന് മികച്ചതാണ്, കാരണം പാസ്വേഡ് ചോരാനുള്ള സാധ്യതയില്ല. കൂടാതെ, ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ എല്ലാ പ്രമുഖ ടെക് കമ്പനികളും ഈ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട് എന്നത് ശ്രാദ്ധേയമാണ്.

Keywords: Latest-News, World, Top-Headlines, America, Google, Technology, Website, Google Chrome, Google Chrome users can now go password-free with passkeys.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.