ടെഹ്‌റാന്‍: സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന് ഇറാനില്‍ വിലക്ക്. പ്രവാചകനെ നിന്ദിക്കുന്ന ഇന്നസെന്‍സ് ഒഫ് മുസ്ലിംസ് എന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചാണ് ഇറാന്‍ ഗൂഗിള്‍ നിരോധിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രിമുതലാണ് ഇറാനില്‍ ഗൂഗിള്‍ സര്‍വീസ് നിരോധിച്ചത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ദൃശ്യം ജനങ്ങളെ അസ്വസ്ഥമാക്കുന്നതിനാലാണ് ഗൂഗിളിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സര്‍ക്കാര്‍ വക്താക്കളുള്‍പ്പടെ നിരവധിപേരാണ് ഇറാനില്‍ ഗൂഗിള്‍ സേവനം ഉപയോഗപ്പെടുത്തുന്നത്. അതേസമയം സര്‍ക്കാരിന്റെ വിലക്ക് മറികടന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ ചിലര്‍ ഇപ്പോഴും രാജ്യത്ത് ഗൂഗിള്‍ സേവനം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സിനിമയോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് രാജ്യത്ത് ഇതിനോടകം 5000 വെബ്‌സൈറ്റുകളാണ് നിരോധിച്ചത്. ലോകമെമ്പാടുമുള്ള 1.5 ബില്ല്യണ്‍ മുസ്ലിം ജനതയാണ് സിനിമ മൂലം ദുരിതം അനുഭവിക്കുന്നതെന്നും അതിനാല്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും സംസ്‌കാരിക മന്ത്രി ജാവേദ് ഷംഗ്ദ്രി ആവശ്യപ്പെട്ടു. ചിത്രം നിരോധിച്ചില്ലെങ്കില്‍ ഓസ്‌കാര്‍ അവാര്‍ഡില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും ഇറാന്‍ ഭരണകൂടം അറിയിച്ചു.

keywords: World, Prophet, Iran, Google ban,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.