SWISS-TOWER 24/07/2023

Google | ഗൂഗിളിന്റെ തലപ്പത്ത് വൻ മാറ്റം: ഇന്ത്യക്കാരൻ പ്രഭാകർ ചീഫ് ടെക്നോളജിസ്റ്റായി

 
Prabhakar Raghavan Appointed as Google Chief Technologist
Prabhakar Raghavan Appointed as Google Chief Technologist

Photo Credit: X / Prabhakar Raghavan

ADVERTISEMENT

● നിക്ക് ഫോകസിനെ പുതിയ സെർച്ച് മേധാവിയായും നിയമിച്ചു. 
● നിക്ക് ഫോക്സ് 2003 ലാണ് ഗൂഗിളിലെത്തിയത്. 
● യാഹൂവിൽ നിന്ന് 2012 ലാണ് പ്രഭാകർ ഗൂഗിളിലേക്ക് വന്നത്.

ന്യൂയോർക്ക്: (KVARTHA) ഗൂഗിളിന്റെ തലപ്പത്ത് വൻ മാറ്റം പ്രഖ്യാപിച്ച സി ഇ ഒ സുന്ദർ പിച്ചൈ, ഇന്ത്യക്കാരനായ പ്രഭാകർ രാഘവനെ കമ്പനിയുടെ പുതിയ ചീഫ് ടെക്നോളജിസ്റ്റായി നിയമിച്ചു. ഈ വമ്പൻ മാറ്റം ജീവനക്കാർക്കുള്ള അറിയിപ്പിലൂടെയാണ് പിച്ചൈ പ്രഖ്യാപിച്ചത്. സെർച്ച് വിഭാഗം മേധാവിയായിരുന്ന പ്രഭാകർ രാഘവൻ (64) ഇനി ഗൂഗിളിന്റെ സാങ്കേതിക വളർച്ചയെ നയിക്കും. നിക്ക് ഫോകസിനെ പുതിയ സെർച്ച് മേധാവിയായും നിയമിച്ചു. കരിയറിൽ വലിയ കുതിപ്പ് നടത്താനുള്ള സമയമാണിതെന്ന് പ്രഭാകർ തീരുമാനിച്ചെന്നും പുതിയ റോളിൽ അദ്ദേഹം തനിക്കൊപ്പമുണ്ടാകുമെന്നുമാണ് നേതൃമാറ്റത്തെ കുറിച്ച് സുന്ദർ പിച്ചൈ ബ്ലോഗിൽ കുറിച്ചത്.

Aster mims 04/11/2022

സെർച്ച് വിഭാഗം മേധാവിയായി പ്രവർത്തിക്കവെയാണ് ഇപ്പോൾ  ചീഫ് ടെക്നോളജിസ്റ്റായി പ്രഭാകർ എത്തുന്നത്. ഗൂഗിളിൽ അദ്ദേഹം ഗൂഗിൾ ആപ്സ്, ഗൂഗിൾ ക്ലൗഡ്, മാനേജിങ് എൻജിനീയറിങ്, പ്രോഡക്റ്റുകൾ, യൂസർ എക്സ്പീരിയൻസ് എന്നിവയുടെ മേൽനോട്ടം വഹിച്ചിരുന്നു. പിന്നീട് ജി മെയിൽ ടീമിന് നേതൃത്വം നൽകി. മുൻകാലത്തെ എ ഐ പ്രോഡക്റ്റുകളായ സ്മാർട്ട് റി​പ്ലൈ, സ്മാർട്ട് കംപോസ് എന്നിവക്കും നേതൃത്വം നൽകി. ജി മെയിലും ഡ്രൈവും ബില്യൺ യൂസേഴ്സിനെയാണ് സ്വന്തമാക്കിയത്. 2018 ൽ അദ്ദേഹം ഗൂഗിൾ സെർച്ചിന്‍റെ വൈസ് പ്രസിഡന്‍റുമായി. 

1981 ൽ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ പ്രഭാകർ രാഘവൻ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ മാസ്റ്റർ ഓഫ് സയൻസും കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡിയും നേടി. യാഹൂവിൽ നിന്ന് 2012 ലാണ് പ്രഭാകർ ഗൂഗിളിലേക്ക് വന്നത്.

നിക്ക് ഫോക്സാണ് ഇനി ഗൂഗിളിന്റെ പുതിയ സെർച്ച് മേധാവി. നിക്ക് ഫോക്സ് 2003 ലാണ് ഗൂഗിളിലെത്തിയത്. സെർച്ച്, പരസ്യങ്ങൾ, വാണിജ്യ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ഗൂഗിളിന്റെ നോളജ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തെ നയിക്കുക നിക്ക് ആയിരിക്കും.

#Google #PrabhakarRaghavan #LeadershipChange #Technology #IndianOrigin #SundarPichai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia