Hunger | ഒക്ടോബർ 17, അന്താരാഷ്‌ട്ര ദാരിദ്ര്യ നിർമാർജന ദിനം: വിശപ്പടങ്ങാതെ ഇപ്പോഴും ഭൂലോകം

 
Global Hunger Day: Millions Still Starving
Global Hunger Day: Millions Still Starving

Representational Image Generated by Meta AI

● ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 105-ാം സ്ഥാനത്ത്
● ലോകത്ത് ഒരു വർഷം നടക്കുന്ന മരണങ്ങളിൽ മൂന്നിലൊന്നും ദാരിദ്ര്യം മൂലമാണ്.
● 1987 ഒക്ടോബർ 17 മുതൽ അന്തർരാഷ്ട്ര ദാരിദ്രനിർമാർജന ദിനം ആചരിക്കുന്നു.

കണ്ണൂർ: (KVARTHA) ആഗോള പട്ടിണി സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇറക്കിയ സൂചകപ്രകാരം  
ലോകത്തില്‍ ആകമാനം 737  ദശലക്ഷം ജനങ്ങളാണ് ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ നരകയാതന അനുഭവിക്കുന്നത്. ലോകത്തില്‍ രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ 13.7 ശതമാനം ജനങ്ങൾക്കും കൃത്യമായ ആഹാരം ലഭിക്കുന്നില്ലെന്നും പറയുന്നു. ദാരിദ്ര്യം ഒരു വ്യക്തിയുടെ മനുഷ്യാവകാശ നിഷേധമാണ്. ഈ ഭൂമിയിൽ ഒരു മനുഷ്യന് തടസ്സമില്ലാതെ ജീവിക്കാനുള്ള അവകാശം ദാരിദ്രം നഷ്ടപ്പെടുത്തുന്നു എന്നതുകൊണ്ടുതന്നെ  അതിനെതിരെയുള്ള സന്ധിയില്ല പോരാട്ടം അനിവാര്യമാണ്. 

Global Hunger Day: Millions Still Starving

ദാരിദ്ര്യം അതിന്റെ എല്ലാ രൂപത്തിലും ഇല്ലാതാക്കാൻ  ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ബോധവൽക്കരണം ആണ് യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ഈ ദിനാചരണത്തിൽ നടത്തുന്നത്. വ്യാപകമായ ദാരിദ്ര്യത്തെ കുറിച്ചും  ഇത് ചെറുക്കേണ്ട അടിയന്തര ആവശ്യത്തെ കുറിച്ചുമുള്ള പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ദാരിദ്ര നിർമാർജ്യത്തിനായി ജനങ്ങളെ പ്രത്യേകിച്ച്, മൂന്നാം ലോക ജനതയെ ബോധവൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ദിനാചരണത്തിന്റെ തുടക്കം 1987 ൽ ഇന്നേ ദിവസമായിരുന്നു. 

ദാരിദ്ര്യം അക്രമം, പട്ടിണി എന്നിവയാൽ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ അവിടെനിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കായി അന്നേദിവസം ലക്ഷത്തിൽപ്പരം ജനങ്ങൾ പാരീസ് പട്ടണത്തിൽ ഒത്തുകൂടി. കഠിനമായ ദാരിദ്ര്യവും വിശപ്പും ഒറ്റപ്പെടലും അനുഭവിക്കുന്ന ജനതയോട്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് തുടർന്നുള്ള വർഷങ്ങളിൽ ഈ ദിനം, ദാരിദ്രനിർമാർജന പ്രതിബദ്ധത ഉറപ്പിക്കാനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനുള്ള അവസരമായി വ്യക്തികളും സംഘടനകളും ഉപയോഗപ്പെടുത്തി വരുകയാണ്. ഐക്യരാഷ്ട്രപൊതുസഭയുടെ 1993 മാർച്ച്‌ 31ലെ  തീരുമാനം അനുസരിച്ച് 1992 ഒക്ടോബർ 17 മുതൽ അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനമായി പ്രഖ്യാപിച്ചു.

ലോകത്ത് ഇന്ന്  കോടിക്കണക്കിന്  പേര്‍ വേണ്ടത്ര ആഹാരമില്ലാതെ വിഷമിക്കുമ്പോള്‍ തന്നെ പോഷകാഹാരങ്ങളില്ലാതെയും ഭക്ഷണമില്ലാതെയും ലക്ഷക്കണക്കിനു കുട്ടികള്‍ മരിക്കുകയും ചെയ്യുന്നതായി കണക്കുകൾ പറയുന്നു. ലോകത്ത് ഒരു വര്‍ഷം നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ദാരിദ്ര്യം മൂലമാണെന്നാണ് കണക്കാക്കുന്നത്. നമ്മുടെ രാജ്യത്തെ പറ്റി പറയുകയാണെങ്കിൽ  
 ഈ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ഇറക്കിയ ആഗോള പട്ടിണി സൂചകയിൽ ലോകത്തെ  127 രാജ്യങ്ങളുടെ പട്ടികയിൽ  ഇന്ത്യ 105 മത് സ്ഥാനത്താണ് എന്ന് കാണുന്നു. പോഷകാഹാര ലഭ്യത കുറവിനെ കുറിച്ചും ശിശു മരണത്തിനെക്കുറിച്ചും ഒക്കെ ഉള്ള റിപ്പോർട്ട്  ഈ വിഷയത്തിൽ നമ്മുടെ രാജ്യ വും ഇനിയും മുൻപോട്ടു പോകാനുണ്ടെന്നാണ് സ്ഥിതിഗതികൾ ചൂണ്ടിക്കാണിക്കുന്നത്.

#GlobalHungerDay #EndHunger #Poverty #India #UN #FoodSecurity #SustainableDevelopment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia