Business Girl | പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം; ഒരുകോടി രൂപ മാസവരുമാനമുള്ള 11 -കാരി ബിസിനസ് ഉപേക്ഷിക്കുന്നു!
Feb 23, 2023, 16:08 IST
കാന്‍ബെറ: (www.kvartha.com) പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി ഒരുകോടി രൂപ മാസവരുമാനമുള്ള 11 -കാരി ബിസിനസ് ഉപേക്ഷിക്കുന്നു. ഓസ്‌ട്രേലിയന്‍ ബിസിനസ് വുമണ്‍ ആയ റോക്സി ജാസെങ്കോയുടെ മകളാണ് പിക്സി കര്‍ടിസ് എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ ബിസിനസില്‍ നിന്നും താന്‍ വിരമിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. കളിപ്പാട്ട വില്പനയിലൂടെയാണ് കൗമാരക്കാരി ഓരോ മാസവും 110,000 പൗന്‍ഡ് സമ്പാദിക്കുന്നത്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് പിക്‌സിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും മറ്റും ഉള്‍പെടുത്തി കൊണ്ടുള്ള ഓണ്‍ലൈന്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. അച്ഛന്റെ സഹായത്തോടെയാണ് പിക്സി തന്റെ ബിസിനസ് മുന്‍പോട്ട് കൊണ്ടുപോകുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രമുഖ ഓണ്‍ലൈന്‍ കിഡ്‌സ് സ്റ്റോറാണ് ഇത്.
എന്നാല്‍, ഇപ്പോള്‍ തന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് പിക്സി തല്‍ക്കാലം ബിസിനസ് ജീവിതത്തില്‍ നിന്നും വിരമിക്കുന്നത്.
ആരെയും അമ്പരപ്പിക്കും വിധമുള്ള ആഡംബര ജീവിതമാണ് പിക്സി കര്‍ടിസിന്റെത്. ഏകദേശം രണ്ടു കോടിയിലധികം രൂപ വിലവരുന്ന മെഴ്സിഡസ് ബെന്‍സ് ഏഹ ഈ 11 വയസുകാരിക്ക് സ്വന്തമായുണ്ട്. 33 ലക്ഷത്തിലധികം രൂപയാണ് പിക്സിയുടെ 11-ാം ജന്മദിനാഘോഷങ്ങള്‍ക്കായി കുടുംബം ചിലവഴിച്ചത്.
മകള്‍ ബിസിനസില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കുകയാണെന്ന കാര്യം ഒരു ഓണ്‍ലൈന്‍ ബിസിനസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോക്സി ജാസെങ്കോ സ്ഥിരീകരിച്ചു. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബിസിനസിന്റെ എല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മകളെ ഒഴിവാക്കുകയാണ് ലക്ഷ്യം എന്നും ഇവര്‍ പറഞ്ഞു. പിക്‌സിക്ക് സ്വതന്ത്രമായ മനസോടെ പഠിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് തങ്ങളുടെ കുടുംബം എത്തിയതെന്നും ജാസെങ്കോ കൂട്ടിച്ചേര്‍ത്തു.
ബിസിനസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് പിക്സി വിരമിക്കുകയാണെങ്കിലും ഓണ്‍ലൈന്‍ സ്റ്റോറിന് യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകില്ല എന്നും തങ്ങളുടെ ഫാമിലി ബിസിനസ് ആയി അത് തുടരുമെന്നും റോക്സി ജാസെങ്കോ അറിയിച്ചു.
Keywords: News,World,international,Australia,Business,Top-Headlines,Girl,Latest-News,Finance,Education, Girl With 'Rs 1.6 Crore Monthly Income' Retires At 11 To Focus On High School
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.